ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് നേരിടുമ്ബോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്

0

വെറും 43 റണ്‍സ് മാത്രം നേടിയാല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഏറ്റവും അധികം റണ്‍സ് നേടിയ ബാറ്റ്സ്മാന്‍ എന്ന ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് രോഹിത് ശര്‍മയ്ക്ക് മറികടക്കാം.747 റണ്‍സാണ് ഐപിഎല്ലില്‍ കോഹ്ലി ചെന്നൈയ്ക്കെതിരെ നേടിയത്. 27 മത്സരങ്ങളില്‍ നിന്ന് 705 റണ്‍സാണ് ചെന്നൈയ്ക്കെതിരെ രോഹിത് ശര്‍മ നേടിയത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ കോഹ്ലിയുടെ പേരിലുള്ള റെക്കോര്‍ഡ് രോഹിത് മറികടക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
കോഹ്ലി-ശര്‍മ പോരാട്ടം അവിടം കൊണ്ടും തീരില്ല. ഇന്നത്തെ മത്സരത്തില്‍ കോഹ്ലിയുടെ റെക്കോര്‍ഡ് രോഹിത് ശര്‍മ മറികടന്നാലും ആര്‍സിബി-ചെന്നൈ മത്സരത്തില്‍ റെക്കോര്‍ഡ് വീണ്ടും സ്വന്തമാക്കാന്‍ കോഹ്ലിക്ക് കഴിഞ്ഞേക്കും. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ റെക്കോര്‍ഡ് ഭേദിച്ച്‌ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ രോഹിതിന് ആയാല്‍ മുംബൈ ഇന്ത്യന്‍സിനും ആത്മവിശ്വാസം വര്‍ധിപ്പിക്കാം.ഐപിഎല്ലില്‍ വിജയങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ മുന്നിലല്ലെങ്കിലും ഏറ്റവും സ്ഥിരതയുള്ള ടീം എന്ന വിശേഷണം ധോണിയുടെ മഞ്ഞപ്പടയ്ക്ക് സ്വന്തമാണ്. ഐപിഎല്‍ ചരിത്രത്തില്‍ കളിച്ച എല്ലാ മത്സരത്തിലും സെമിയിലും എത്തിയ ഏക ടീമും ചെന്നൈ ആണ്. എട്ട് തവണയാണ് ടീം ഫൈനലില്‍ കളിച്ചത്.
ചെന്നൈയെ നേരിടുക എന്നതാണ് ഏറ്റവും ശ്രമകരമെന്ന് മറ്റ് ടീമുകളും ഉറപ്പിച്ചു പറയും. ബാറ്റ്സ്മാന്‍മാരെ വലയ്ക്കുന്നതില്‍ ചെന്നൈയുടെ ബൗളര്‍മാര്‍ തന്നെയാണ് മുന്നില്‍. ഇത്തവണയും ചെന്നൈയുടെ ബൗളര്‍മാരെ നേരിടുക എന്നതാവും ബാറ്റ്സ്മാന്‍മാരുടെ പ്രധാന വെല്ലുവിളി.
അബുദാബി ഷേയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് ചെന്നൈ-മുംബൈ മത്സരം.

You might also like
Leave A Reply

Your email address will not be published.