ചൈനീസ് വാഹന ഭീമനായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി. 2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്ബനി ഇന്ത്യയിലെത്തിയത്.രാജ്യത്തെ നിരത്തുകളില്‍ ജൈത്രയാത്ര തുടരുകയാണ് വാഹനം. ഇന്ത്യന്‍ പ്രവേശനത്തിന് ഒരു വര്‍ഷം തികയുമ്ബോള്‍ ആഘോഷം കൊഴുപ്പിക്കാന്‍ ആനിവേഴ്‍സറി എഡിഷന്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് എംജി മോട്ടോര്‍ ഇന്ത്യ.സൂപ്പര്‍ വേരിയന്റ് അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഹെക്ടര്‍ ആനിവേഴ്സറി എഡിഷന്റെ പെട്രോള്‍ പതിപ്പിന് 13.63 ലക്ഷവും ഡീസല്‍ പതിപ്പിന് 14.99 ലക്ഷവും ആണ് എക്‌സ്-ഷോറൂം വില. യഥാര്‍ത്ഥത്തില്‍ സൂപ്പര്‍ വേരിയന്റിന്റെ അതെ വിലയാണ് ഹെക്ടര്‍ ആനിവേഴ്സറി എഡിഷനും. മാത്രമല്ല എക്‌സ്റ്റീരിയറിലും ഹെക്ടര്‍ ആനിവേഴ്സറി എഡിഷനും, സൂപ്പര്‍ വേരിയന്റും തമ്മില്‍ വ്യത്യാസമില്ല. അതെ സമയം ഒരു പിടി ഫീച്ചറുകളാണ് ഹെക്ടര്‍ ആനിവേഴ്സറി എഡിഷന്റെ പ്രത്യേകത.വയര്‍ലെസ്സ് മൊബൈല്‍ ചാര്‍ജര്‍, എയര്‍ പ്യൂരിഫൈര്‍, മെഡിക്ലിന്‍ സെര്‍ട്ടിഫൈഡ് ആന്റി-വൈറസ് ഇന്‍-കാര്‍ കിറ്റ്, 26.4 സിഎം ഡിസ്പ്ലേ സ്ക്രീന്‍ എന്നിവയാണ് ഹെക്ടര്‍ ആനിവേഴ്സറി എഡിഷന്റെ ഹൈലൈറ്റുകള്‍. ഒപ്പം 25-ലധികം സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകള്‍, 50-ല്‍ കൂടുതല്‍ കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ബില്‍റ്റ്-ഇന്‍ വോയിസ് അസിസ്റ്റന്റ്, ഡ്യുവല്‍ പാനരോമിക് സണ്‍റൂഫ് എന്നിവയും ആനിവേഴ്സറി എഡിഷന്‍ ഹെക്ടര്‍ പതിപ്പിലുണ്ട്.