എല്ലാ വര്‍ഷത്തെയും പോലെയല്ല ഇക്കൊല്ലത്തെ ഓണം. അതിജീവനത്തിന്റെ കഥ പറയാനുണ്ടാകും ഈ ഓണത്തിന്. ആശംസകള്‍ ഓണ്‍ലൈന്‍ വഴിയാകുമ്ബോള്‍ ആഘോഷങ്ങള്‍ വീടുകളില്‍ ചുരുങ്ങുന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ ഓണവുമായി ബന്ധപ്പെട്ട് കിടക്കുന്ന ചില ഐതിഹ്യ കഥകള്‍ നോക്കാം.
മഹാബലി
പ്രജാവത്സലനായ മഹാബലി തമ്ബുരാന്റെ കഥ അറിയാത്തവര്‍ ആരും തന്നെയില്ല. വാമനന്‍ മൂന്ന് അടി അളന്നുവാങ്ങിയതും അറിയാം. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി തമ്ബുരാന്‍ തന്റെ പ്രിയപ്പെട്ട ജനങ്ങളെ കാണാന്‍ വരുന്ന ദിവസത്തെയാണ് ഓണമായി നാം ആഘോഷിക്കുന്നത്.
പരശുരാമന്‍
പരശുരാമന്‍ വരുണനില്‍ നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിക്കുകയും ബ്രാഹ്മണര്‍ക്ക് ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുകയും തുടര്‍ന്ന് മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യര്‍ഥന പ്രകാരം വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു. ഈ ദിവസമാണ് ഓണം എന്നാണ് മറ്റൊരു ഐതിഹ്യ കഥ.
ശ്രീബുദ്ധന്‍
സിദ്ധാര്‍ത്ഥ രാജകുമാരന്‍ ബോധോദയത്തിന് ശേഷം ശ്രവണപദ്ധത്തിലേക്ക് പ്രവേശിച്ചത് ശ്രാവണമാസത്തിലെ തിരുവോണനാളില്‍ ആയിരുന്നു എന്നാണ് ബുദ്ധമതവിശ്വാസം. അക്കാലത്ത് കേരളത്തില്‍ ബുദ്ധമത്തിന് വേരോട്ടമുള്ള സമയമായിരുന്നു എന്നും ബുദ്ധന്റെ ഈ ശ്രാവണപദ സ്വീകാര്യം ആഘോഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ശ്രാവണം എന്നത് ലോപിച്ച് ലോപിച്ചാണ് ഓണം എന്നായത്.
ചേരമാന്‍ പെരുമാള്‍
ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ ആണ് ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം മക്കത്ത് പോയത് എന്നാണ് പറയുന്നത്. ഈ തീര്‍ത്ഥാടനത്തിന്റെ ഓര്‍മ്മക്കായാണ് ഓണം ആഘോഷിക്കുന്നതെന്നാണ് പറയുന്നത്. മലബാര്‍ മാനുവലിന്റെ കര്‍ത്താവായ ലോഗന്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ ആണ് ഇവ.
സമുദ്രഗുപ്തന്‍-മന്ഥരാജാവ്
ക്രി.വ നാലാം ശതകത്തില്‍ കേരളരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃക്കാക്കര ഭരിച്ചിരുന്ന മന്ന രാജാവ് ആണ് ഓണത്തിന് പിറകില്‍ എന്നാണ് അലഹബാദ് ലിഖിതങ്ങളില്‍ ഉള്ളത്. ഈ ഗ്രന്ഥത്തിലെ മന്ഥരാജാവ് കേരള രാജാവായിരുന്നു. സമുദ്രഗുപ്തന്‍ ദക്ഷിണേന്ത്യ ആക്രമിച്ച വേളയില്‍ തൃക്കാക്കര പ്രദേശം ആക്രമിക്കുകയുണ്ടായി. അതേ സമയം മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും അദ്ദേഹത്തിന്റെ സാമര്‍ത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തന്‍ കേരളത്തിനനുകൂലമായ രീതിയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ സ്മരണയ്ക്കായാണ് ഓണം ആഘോഷിക്കുന്നതെന്നും പറയപ്പെടുന്നു.