ഓ​ണ്‍ലൈ​ന്‍ പ്ലാ​റ്റ്ഫോ​മാ​യ കോ​ഴ്സി​റ​യി​ല്‍ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ പ്ര​ശ​സ്ത സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍​നി​ന്ന്​ വി​വി​ധ കോ​ഴ്സു​ക​ളി​ലാ​യി 350 സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ നേ​ടി ലോ​ക റെ​ക്കോ​ഡു​മാ​യി ആ​ര​തി ര​ഘു​നാ​ഥ്

0

ആ​ലു​വ മാ​റ​മ്ബ​ള്ളി എം.​ഇ.​എ​സ് കോ​ള​ജ് ര​ണ്ടാം വ​ര്‍ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.കോ​വി​ഡ് ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നം തു​ട​ര്‍ന്ന് പോ​കു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര വി​ദ്യാ​ഭ്യാ​സ പ്ലാ​റ്റ്ഫോ​മാ​യ ‘കോ​ഴ്സി​റ’ വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​നും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ നേ​ടാ​നു​മു​ള്ള സൗ​ക​ര്യം കോ​ള​ജ് ഒ​രു​ക്കി​യി​രു​ന്നു.ഇ​തി​ലൂ​ടെ​യാ​ണ് മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ ആ​ര​തി 350 സ​ര്‍ട്ടി​ഫി​ക്ക​റ്റ്​ നേ​ടി​യ​ത്. യൂ​നി​വേ​ഴ്സ​ല്‍ റെ​ക്കോ​ഡ്​ ഫോ​റം ആ​ര​തി​യു​ടെ ക​ഴി​വ് അം​ഗീ​ക​രി​ച്ച്‌ ലോ​ക റെ​ക്കോ​ഡ്​ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി.ജോ​ണ്‍ ഹോ​ക്കി​ന്‍സ് സ​ര്‍​വ​ക​ലാ​ശാ​ല, ടെ​ക്നി​ക്ക​ല്‍ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് ഡെ​ന്മാ​ര്‍ക്ക്‌, യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് വെ​ര്‍ജി​ന, സ്​​റ്റേ​റ്റ് യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് ന്യൂ​യോ​ര്‍ക്, യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് കൊ​ള​റാ​ഡോ, കൈ​സ്​​റ്റ്, യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് കോ​പ​ന്‍ഹേ​ഗ​ന്‍, യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് റോ​ച്ച​സ്​​റ്റ​ര്‍, എ​മോ​റി യൂ​നി​വേ​ഴ്സി​റ്റി തു​ട​ങ്ങി​യ​വ​യി​ല്‍​നി​ന്നാ​യി​രു​ന്നു പ​ഠ​നം. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ് ആ​ര​തി. എ​ള​മ​ക്ക​ര മാ​ളി​യേ​ക്ക​ല്‍ മ​ഠ​ത്തി​ല്‍ എം.​ആ​ര്‍. ര​ഘു​നാ​ഥി​െന്‍റ​യും ക​ലാ​ദേ​വി​യു​ടെ​യും ഏ​ക മ​ക​ളാ​ണ്.ലോ​ക റെ​ക്കോ​ഡി​ല്‍ ഇ​ടം പി​ടി​ച്ച വി​ദ്യാ​ര്‍​ഥി​നി​യെ കോ​ള​ജി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.മാ​നേ​ജ്മെന്‍റ് ചെ​യ​ര്‍​മാ​ന്‍ എം.​എ. മു​ഹ​മ്മ​ദ്‌, സെ​ക്ര​ട്ട​റി അ​ഡ്വ. എ.​എ. അ​ബു​ല്‍ ഹ​സ​ന്‍, ട്ര​ഷ​റ​ര്‍ വി.​എ. പ​രീ​ത്, വൈ​സ് ചെ​യ​ര്‍​മാ​ന്‍ ടി.​എം. സ​ക്കീ​ര്‍ ഹു​സൈ​ന്‍, പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​അ​ജിം​സ് പി. ​മു​ഹ​മ്മ​ദ്‌, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​മ​ന്‍സൂ​ര്‍ അ​ലി പി.​പി, കോ​ഴ്സി​റ കോ​ഓ​ഡി​നേ​റ്റ​ര്‍ ഹ​നീ​ഫ കെ.​ജി, ബ​യോ സ​യ​ന്‍സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഉ​മേ​ഷ്‌ ബി.​ടി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

You might also like

Leave A Reply

Your email address will not be published.