കാട്ടില്‍ നിന്ന് നഗരത്തിലേക്ക് ചേക്കേറി മലമ്ബാമ്ബുകള്‍; നഗരത്തിലെ കുറ്റിക്കാടുകള്‍ മലമ്ബാമ്ബുകള്‍ക്കും മൂര്‍ഖനും പുതിയ താവളം; മുന്നറിയിപ്പ് നല്‍കി വനംവകുപ്പും

0

പത്തനംതിട്ട: അടുത്തിടെ കേരളത്തിലെ മൂന്ന് പ്രധാന നഗരങ്ങളില്‍ മലമ്ബാമ്ബുകളെ (പെരുമ്ബാമ്ബുകള്‍) കൂടുതലായി കണ്ടെത്തി.കോഴിക്കോട്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് അഞ്ചുവര്‍ഷമായി മലമ്ബാമ്ബുകളുടെ സാന്നിധ്യം കൂടിയത്. വനംവകുപ്പിന്റെ സ്‌നേക് റെസ്‌ക്യൂ ട്രെയിനിങ് വിഭാഗം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.ഈ നഗരങ്ങളില്‍ ശരാശരി 25-നുമുകളില്‍ പെരുമ്ബാമ്ബുകളെ കണ്ടെത്തിയതായാണ് വിവരം. മുമ്ബ് ഇത്തരം പാമ്ബുകളെ മലയോരങ്ങളില്‍മാത്രമേ കണ്ടിരുന്നുള്ളൂ. വനപ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ കണ്ടുവന്നിരുന്ന പെരുമ്ബാമ്ബുകള്‍ ഗ്രാമങ്ങളില്‍പ്പോലും അപൂര്‍വമായേ എത്തിയിരുന്നുള്ളൂ. കഴിഞ്ഞകാലങ്ങളിലുണ്ടായ പ്രളയം, പെരുമ്ബാമ്ബുകളെ നഗരങ്ങളിലെത്തിച്ചെന്നാണ് വിലയിരുത്തല്‍.
കോഴിക്കോട് നഗരത്തില്‍ വയനാടന്‍ മലകളില്‍നിന്നാണ് പെരുമ്ബാമ്ബുകള്‍ എത്തിച്ചേര്‍ന്നത്.നഗരങ്ങളില്‍ പാര്‍ക്കാനുള്ള സ്ഥലസൗകര്യവും ഇവയ്ക്ക് അനുകൂലമാകുന്നു.നഗരങ്ങളില്‍ കാടുപിടിച്ച്‌ ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലങ്ങള്‍ ഇവയുടെ ആവാസവ്യവസ്ഥയ്ക്കിണങ്ങുന്നു. നഗരങ്ങളിലെ മറ്റൊരു അനുകൂലഘടകം ഇവയ്ക്ക് ആവശ്യമായ തീറ്റ കിട്ടുന്നു എന്നുള്ളതാണ്. എലി, മരപ്പട്ടി എന്നീ ഇരകള്‍ നഗരത്തില്‍ കൂടുതലുണ്ട്.ഇടക്കാലത്ത് കുറവായിരുന്ന മൂര്‍ഖന്‍പാമ്ബുകളുടെ എണ്ണവും ഇപ്പോള്‍ കൂടുകയാണ്. പത്ത് മൂര്‍ഖന്‍പാമ്ബിന് ഒരു അണലി എന്നാണ് പുതിയ കണക്ക്. എല്ലായിടത്തും മൂര്‍ഖന്‍പാമ്ബുകളുണ്ട്. കാടുകളില്‍ മുള പൂക്കുന്നതും മുളയരി ഇഷ്ടംപോലെ ലഭിക്കുന്നതും എലികള്‍ക്ക് വളരാന്‍ അനുകൂലമാണ്. ഇരകളായ എലികളുടെ എണ്ണം വര്‍ധിക്കുന്നത് മൂര്‍ഖന്‍പാമ്ബുകള്‍ക്കും ഗുണമാകുന്നു. ഉള്‍ക്കാടുകളില്‍ കാണുന്ന രാജവെമ്ബാല സാധാരണ പുറംനാടുകളില്‍ എത്തുന്നത് ഇരയെത്തേടിയുള്ള പരക്കംപാച്ചിലിനിടയിലാണ്.കാലാവസ്ഥാവ്യതിയാനവും മലമ്ബാമ്ബുകള്‍ക്ക് നഗരങ്ങളിലെത്താനുള്ള അനുകൂലഘടകമായി. കോഴിക്കോട് നഗരപ്രദേശങ്ങളിലാണ് മലമ്ബാമ്ബുകള്‍ കൂടുതലായി ഉള്ളത്. ആലപ്പുഴയും കൊല്ലവും ഇവയ്ക്കനുകൂലമാണ്. പാമ്ബുകളെ അടുത്തറിയാനുള്ള ശാസ്ത്രീയപഠനമാണ് വനംവകുപ്പ് നടത്തുന്നത്.-വൈ.മുഹമ്മദ് അന്‍വര്‍, നോഡല്‍ ഓഫീസര്‍, സ്‌നേക്ക് റെസ്‌ക്യൂ ട്രെയിനിങ്, വനംവകുപ്പ്.

You might also like

Leave A Reply

Your email address will not be published.