മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെന്റ പരിസ്ഥിതി സംരക്ഷണ പദ്ധതികളും, വേട്ടയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും കാര്യക്ഷമമായി നടപ്പിലാക്കിയതോടെയാണ് ദേശാടനപ്പക്ഷികളുടെ പറുദീസയായി നാട് മാറുന്നത്.ദേശാടനപ്പക്ഷികള്‍ക്ക് ഇടത്താവളമൊരുക്കുന്നതിനാവശ്യമായ മികച്ച ആവാസ വ്യവസ്ഥയും അവശ്യ വസ്തുക്കളായ ഭക്ഷണം, ജലം, താമസയിടം എന്നിവയുടെ ലഭ്യതയുമാണ് ദേശാടനപ്പക്ഷികള്‍ക്ക് ഖത്തറിനോട് മുഹബ്ബത്ത് കൂട്ടുന്നത്. ഖത്തറിലെത്തുന്നതും ഖത്തറിന് മുകളിലൂടെ പറക്കുന്നവയുമായ എല്ലാ ദേശാടനപ്പക്ഷികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിന് ഭരണകൂടം വലിയ പദ്ധതികളാണ് നടപ്പാക്കുന്നത്. വലിയ പാര്‍ക്കുകളും വിശാലമായ ഹരിതാഭ മേഖലകളും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും നിരവധിയുണ്ടിവിടെ. ഇതിനാല്‍, ദേശാടനപ്പക്ഷികള്‍ക്ക് കൂടുതല്‍ കാലം ഇവിടെ തങ്ങാനാവുന്നുണ്ട്.വര്‍ഷം തോറും പുതിയയിനം ദേശാടനപ്പക്ഷികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണ നിയമം നടപ്പാക്കുന്നതില്‍ രാജ്യം കാര്‍ക്കശ്യം കാണിക്കുന്നുണ്ട്.ഖത്തറിലെത്തുന്ന ദേശാടനപ്പക്ഷികള്‍ ഇവിടെ കൂടുകൂട്ടാനും പ്രജനനം നടത്താനും ആരംഭിച്ചത് പരിസ്ഥിതി സംരക്ഷണ പദ്ധതികളുടെ വിജയമാണെന്ന് മന്ത്രാലയത്തിലെ വന്യജീവി സംരക്ഷണ വിഭാഗം മേധാവി താലിബ് ഖാലിദ് അല്‍ ഷഹ്വാനി ഖത്തര്‍ റേഡിയോക്ക് നല്കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
ആദ്യമെത്തുന്നവന് ഹുദ്ഹുദ്
ഹൂപൂ (അറബിയില്‍ ഹുദ്ഹുദ്) എന്ന പക്ഷിയാണ് ഖത്തറിലെത്തുന്ന ആദ്യ ദേശാടനപ്പക്ഷി. സെപ്റ്റംബറില്‍ ചൂട് കുറയുന്നതോടെ ഹുദ്ഹുദുകള് ഇവിടെയെത്തും. ശൈത്യകാലത്തേക്ക് കടക്കുന്നതോടെ ഖത്തറിലെത്തുന്ന ദേശാടനപ്പക്ഷികളുടെ എണ്ണം വര്‍ധിക്കും. അപൂര്വയിനങ്ങളില് പെടുന്ന 65 പക്ഷികളുള്‍പ്പെടെ 280 ഇനം പക്ഷികളെ ഖത്തറില്‍ കണ്ടുവരുന്നുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയത്തിെന്റ കണക്കുകള്‍ വ്യക്തമാക്കുന്നു.രാജ്യത്തെ പ്രധാന തടാകങ്ങളിലൊന്നായ അല്‍ കരാന ഇതിനകം തന്നെ നിരവധി പക്ഷികളുടെ ഇടത്താവളമായി മാറിയിട്ടുണ്ട്. കൂടാതെ വ്യത്യസ്ത ഇനം പക്ഷികളുടെ സ്ഥിരം സങ്കേതവുമാണിവിടം. പെലിക്കണ്‍ പക്ഷികളുടെ ഇഷ്ടകേന്ദ്രവുമാണ് ഈ തടാകം. ഖത്തര്‍ മുറിച്ചുകടക്കുന്ന ദേശാടനപ്പക്ഷികളുടെ പ്രധാന ഇടത്താവളം കൂടിയാണ് തടാകം. എല്ലാ വര്‍ഷവും സീസണില്‍ വിരുന്നെത്തുന്ന രാജഹംസ പക്ഷികളെ (ഫ്ലെമിംഗോ) കാണാനും ചിത്രം പകര്‍ത്താനും നിരവധി വന്യജീവി ഫോട്ടോഗ്രാഫര്‍മാരാണ് ഇവിടെയെത്തുന്നത്. കരാനക്ക് പുറമെ അറേബ്യന്‍ ഒറിക്സ്, ഗാസല്സ് ഇനത്തില്‍പെടുന്ന മാന്‍ തുടങ്ങിയ അപൂര്‍വ ജീവികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വിവിധയിടങ്ങളില്‍ സംരക്ഷണ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
കര്‍ക്കശമായ വേട്ട നിരോധന നിയമം
പ്രത്യേക പക്ഷികളെയും വന്യമൃഗങ്ങളെയും വേട്ടയാടുന്നതുമായി ബന്ധപ്പെട്ട് വേട്ടസീസണ് നിയന്ത്രിക്കുന്നതിന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി എന്‍ജി. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍കി ആല് സുബൈഇ ഈയിടെ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരിസ്ഥിതി, വന്യജീവി സംരക്ഷണത്തിലെ പ്രധാന ചുവടുവെപ്പുകളിലൊന്നാണിത്. മന്ത്രാലയ ഉത്തരവ് പ്രകാരം, ചില ദേശാടനപ്പക്ഷികളെ വേട്ടയാടുന്നതിനുള്ള കാലയളവ് 2020 സെപ്റ്റംബര്‍ ഒന്നുമുതല്‍ 2021 മേയ് ഒന്നുവരെയായിരിക്കും. ഹുബാറ പക്ഷികളെ വേട്ടയാടുന്നതിന് ഫാല്‍ക്കണുകളെ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.പാരമ്ബര്യേതര വേട്ട ഉപകരണങ്ങള്‍, പ്രത്യേകിച്ച് സവായാത് പോലെയുള്ള ഇലക്േട്രാണിക് ബേഡ് കാളര്‍ ഉപയോഗിക്കുന്നതോ കൈമാറുന്നതോ നിരോധിച്ചിട്ടുണ്ട്. ഈ വര്‍ഷം നവംബര്‍ ഒന്നുമുതല്‍ 2021 ഡിസംബര്‍ 15 വരെയായിരിക്കും മുയലുകളെ വേട്ടയാടുന്നതിനുള്ള കാലയളവ്. ഫാല്‍ക്കണ്‍, വേട്ടനായ്ക്കള്‍ എന്നിവ മാത്രമേ വേട്ടക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ.മറ്റു പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെയോ പക്ഷികളെയോ വേട്ടയാടുന്നത് വര്‍ഷം മുഴുവന്‍ നിരോധിച്ചിട്ടുണ്ട്. ഇതില്‍ ഖത്തറില്‍ കാണപ്പെടുന്ന അല്‍ അസ്റാദ്, അല്‍ ഖൗബിയ, സുവൈദ പബാത്, അല്‍ ഹംറ, അല്‍ അദ്റാജ്, ഗാസല്സ്, ഒട്ടകപ്പക്ഷികള്‍ എന്നിവ ഉള്‍പ്പെടുമെന്നും താലിബ് ഖാലിദ് അല്‍ ഷഹ്വാനി ചൂണ്ടിക്കാട്ടി.

പരിസ്ഥിതി മന്ത്രാലയം വന്യജീവി സംരക്ഷണ വിഭാഗം മേധാവി താലിബ് ഖാലിദ് അല്‍ ഷഹ്വാനിനിയമലംഘനം നടത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും 10000 റിയാലില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്.
അറേബ്യന്‍ ഒറിക്സ് മാന്‍

അറേബ്യന്‍ ഒറിക്സ് മാന്‍