കുവൈത്ത് അമീര്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍

0

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് ഓരോ ഖത്തരി പൗര​െന്‍റയും ഹൃദയത്തില്‍ പ്രത്യേക സ്​ഥാനം ലഭിച്ചിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുറഹ്മാന്‍ ആല്‍ഥാനി.അമേരിക്കന്‍ പ്രസിഡന്‍റിെന്‍റ ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍ പദവി നേടിയ കുവൈത്ത് അമീറിന് പ്രത്യേകം അഭിനന്ദനം നേരുന്നുവെന്നും ഈ അംഗീകാരത്തില്‍ കുവൈത്തി, ഖത്തരി, ഗള്‍ഫ് ജനതയെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. കുവൈത്ത് ടി.വിയുടെ വാട്ട്സ്​ നെക്സ്​റ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അറബ് നയതന്ത്രത്തിെന്‍റ ഏറ്റവും പ്രധാനപ്പെട്ട ഉപദേശകനും ഈ വഴിയിലെ നേതാവുമാണ് കുവൈത്ത് അമീര്‍. യു.എസ്​ പ്രസിഡന്‍റിെന്‍റ അംഗീകാരം അദ്ദേഹത്തിെന്‍റ പദവിയെ കൂടുതല്‍ ഉയര്‍ത്തി. ഈ ആദരവും ബഹുമതിയും അദ്ദേഹം ഏറെ അര്‍ഹിച്ചിരുന്നു.2014ലെ ഹ്യൂമാനിറ്റേറിയന്‍ ആക്​ഷന്‍ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട കുവൈത്ത് അമീര്‍ നിരവധി നേട്ടങ്ങളാണ് ത​െന്‍റ വഴിയില്‍ കരസ്​ഥമാക്കിയിട്ടുള്ളതെന്നും ഉപപ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.കുവൈത്തിെന്‍റ വിദേശനയം നിയന്ത്രിച്ച ശൈഖ് സബാഹ് യുക്തിപൂര്‍വമുള്ള നയങ്ങളുടെ ആചാര്യനാണ്​. അദ്ദേഹം പിന്നീട് കുവൈത്ത് ഭരണാധികാരിയായി മാറുകയായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ വിവേകത്തോടെയും യുക്തിയോടെയും കാര്യങ്ങളെ സമീപിക്കുന്നത് ഇക്കാലത്ത് വിരളമായിരിക്കുകയാണ്​. എന്നാല്‍, യുക്തിയുടെയും വിവേകത്തിെന്‍റയും അടയാളമായി ശൈഖ് സബാഹും കുവൈത്തും മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.2017ല്‍ ഗള്‍ഫ് പ്രതിസന്ധി ആരംഭിച്ചതിനുശേഷം മഞ്ഞുരുക്കത്തിനായി ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് സഞ്ചരിക്കുകയായിരുന്നു കുവൈത്ത്​ അമീര്‍. ഗള്‍ഫ് പ്രതിസന്ധിയുള്‍പ്പെടെ നിരവധി പ്രതിസന്ധികളില്‍ കുവൈത്ത് സ്വീകരിച്ച നയനിലപാടുകളില്‍ ഖത്തര്‍ ഭരണകൂടത്തിെന്‍റയും ജനങ്ങളുടെയും പ്രശംസ അദ്ദേഹത്തിനുണ്ടെന്നും അഭിമുഖത്തില്‍ ഖത്തര്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

You might also like
Leave A Reply

Your email address will not be published.