കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സ്ബാഹിന്റെ നിര്യാണത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അനുശോചിച്ചു. കുടുംബങ്ങളുടെയും കുവൈത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സൗദി ഭരണാധികാരി അനുശോചന കുറിപ്പില്‍ പറഞ്ഞു.തന്റെ രാജ്യത്തിനും അറബ് ഇസ്‌ലാമിക രാഷ്ടങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്നു ഷെയ്ഖ് സബാഹ്. മാനവികതയ്ക്ക് വേണ്ടി നില കൊണ്ട മാതൃകാ നായകനായിരുന്നു അദ്ദേഹമെന്ന് സൗദി പറഞ്ഞു. ഒരു പാട് നേട്ടങ്ങളുടെയും സംഭാവനകളുടെയും ചരിത്രവുമായാണ് ഷെയ്ഖ് സബാഹ് യാത്രയായിരിക്കുന്നത്. പ്രാദേശികവും രാജ്യാന്തരവുമായ തലങ്ങളില്‍ സംയുക്ത പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനുള്ള സമഗ്ര സംഭാവനകളുടെ ഉടമയാണ് അദ്ദേഹമെന്ന് വേള്‍ഡ് മുസ്‌ലിം ഓര്‍ഗനൈസേഷന്‍ അനുശോചനത്തില്‍ പറഞ്ഞു.