കുവൈത്ത് വൃത്തിയുള്ളതാണ്’ എന്ന തലക്കെട്ടിലുള്ള കാമ്ബയിന് പരിസ്ഥിതി സംരക്ഷണത്തില്‍ അന്തര്‍ ദേശീയ തലത്തില്‍ കുവൈത്തിെന്റ സ്ഥാനം വര്‍ധിപ്പിക്കുമെന്ന് പദ്ധതി മേധാവി ശൈഖ ഇന്തിസാര് സാലിം അസ്സബാഹ് പറഞ്ഞു.മുനിസിപ്പല്‍ മന്ത്രി വലീദ് അല്‍ ജാസിം പരിശ്രമത്തെ അഭിനന്ദിച്ചു. രാജ്യം വൃത്തിയാവുമെന്നതിനൊപ്പം പരിസ്ഥിതി സംരക്ഷിക്കേണ്ടതിെന്റ ആവശ്യകത സംബന്ധിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍കൂടി കാമ്ബയിന് സഹായിക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി മേധാവി ശൈഖ് അബ്ദുല്ല അല്‍ അഹ്മദ് അസ്സബാഹ് പറഞ്ഞു. കാമ്ബയിന് വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പിന്തുണയുണ്ടാവും. ശനിയാഴ്ച കുവൈത്ത് തീരം ശുചീകരിച്ചു. ടണ്‍കണക്കിന് പാഴ്വസ്തുക്കളാണ് തീരത്തുനിന്ന് ശേഖരിച്ചത്.വിവിധ പരിസ്ഥിതി കൂട്ടായ്മകളും സന്നദ്ധ സംഘടനകളും പദ്ധതിയില്‍ സഹകരിക്കുന്നു. മലിനജലവും പാഴ്വസ്തുക്കളും വന്‍തോതില്‍ തീരത്ത് തള്ളിയത് പരിസ്ഥിതിക്ക് ഭീഷണിയാണെന്നും തീരം ശുചിയായി സൂക്ഷിക്കുന്നതിന് പൊതുജനങ്ങളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.