ദോഹ: സേവനങ്ങള്‍ വികസിപ്പിക്കുന്നതിെന്‍റയും ഡിജിറ്റൈസ് ചെയ്യുന്നതിെന്‍റയും ഭാഗമാണിത്. ആരോഗ്യസുരക്ഷാസംവിധാനവുമായുള്ള വിവരങ്ങള്‍ വേഗത്തില്‍ അറിയുന്നതിനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകുമെന്നും പി.എച്ച്.സി.സി വ്യക്തമാക്കി.സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യണമെന്ന ഭരണകൂടത്തിെന്‍റ പ്രത്യേക നിര്‍ദേശ പ്രകാരമാണ് വെബ്സൈറ്റ് ആരംഭിക്കുന്നത്.പൊതുജനങ്ങളുടെ ആരോഗ്യവും സമഗ്ര ചികിത്സയും പ്രാഥമിക ചികിത്സാരംഗത്തെ വളര്‍ച്ചയും ലക്ഷ്യം വെച്ചുള്ള ദേശീയആരോഗ്യ തന്ത്രപ്രധാന പദ്ധതിക്ക് വെബ്സൈറ്റ് മുതല്‍ക്കൂട്ടാകും.പി.എച്ച്.സി.സിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ അറിയുന്നതിനും ഹെല്‍ത്ത് സെന്‍ററുകള്‍, ഡോക്ടര്‍മാരുടെ വിവരങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, പരിപാടികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാനും വെബ്സൈറ്റ് സഹായകരമാകും.ഉന്നത അന്താരാഷ്ട്ര ഡിജിറ്റല്‍ ഗുണനിലവാര മാനദണ്ഡങ്ങളാണ് വെബ്സൈറ്റ് വികസിപ്പിക്കുന്നതില്‍ പി.എച്ച്. സി.സി സ്വീകരിച്ചിരിക്കുന്നത്.ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലുള്ള ൈപ്രമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനാണ് ഖത്തറില്‍ പ്രാഥമിക ചികിത്സാസൗകര്യങ്ങള്‍ പൊതുമേഖലയില്‍ ഒരുക്കുന്നത്.രാജ്യത്തിെന്‍റ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച് എല്ലാ ഭാഗത്തുമുള്ള രോഗികള്‍ക്ക് സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെ ആകെ 27 ഹെല്‍ത്ത് സെന്‍ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ദേശീയ ആരോഗ്യനയത്തിനനുസരിച്ച് ഉന്നത ഗുണനിലവാരത്തിലുള്ള രോഗീസൗഹൃദ ചികിത്സയാണ് എല്ലായിടങ്ങളിലും നല്‍കുന്നത്.