കെ.ടി. ജലീലിന്റെ രാജിക്കായുള്ള സമരത്തില്‍ തിരുവനന്തപുരത്ത് 3000 പേര്‍ക്കെതിരെ കേസ്

0

500 പേര്‍ അറസ്റ്റിലായി. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ 8 ദിവസത്തെ കണക്ക് പ്രകാരം മൂവായിരം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 25 എഫ്‌ഐആറുകള്‍ ഇട്ടിട്ടുണ്ട്. 500 പേര്‍ അറസ്റ്റിലായി. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. കൊവിഡ് മാനദണ്ഡ ലംഘനം, സംഘം ചേരല്‍, പൊലീസിനെ ആക്രമിക്കല്‍, സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിനെതിരേയുള്ള വകുപ്പ് ആര്‍ക്കെതിരേയും ചുമത്തിയിട്ടില്ല.മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കുമാണ് സെക്രട്ടേറിയറ്റ് പരിസരം സാക്ഷ്യം വഹിച്ചത്. യൂത്ത് കോണ്‍ഗ്രസ്, ബിജെപി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

You might also like
Leave A Reply

Your email address will not be published.