കേരള പോലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്ത വകയില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം വന്നതായി റിപ്പോര്‍ട്ടുകള്‍
കഴിഞ്ഞ ആറ് മാസത്തിനിടെ അഞ്ച് പ്രാവശ്യം മാത്രം പറന്ന ഹെലികോപ്റ്ററിന് വേണ്ടി സര്‍ക്കാര്‍ വാടക നല്‍കേണ്ടി വരുന്നത് 10 കോടിയില്‍ അധികം രൂപയാണ്.സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴാണ് ഹെലികോപ്റ്റര്‍ വാടകയുടെ പേരിലുള്ള സര്‍ക്കാര്‍ ധൂര്‍ത്ത്. അതേസമയം വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടും ഹെലിക്കോപ്റ്റര്‍ വാടകയുടെ വിവരങ്ങള്‍ ഇതുവരെയും പോലീസ് പുറത്ത് വിട്ടിട്ടില്ല.കഴിഞ്ഞ ഫെബ്രുവരിയില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ അനുമതി നല്കി ധനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം പതിനെട്ട് ശതമാനം ജിഎസ്ടി കൂടി ഉള്‍പ്പെടുത്തി 1,70,63,000 രൂപ ആയിരുന്നു അനുവദിച്ച തുക. ഒരു മാസം 20 മണിക്കൂര്‍ പറക്കാനാണ് ഈ തുക. പറന്നാലും പറന്നില്ലെങ്കിലും ഈ തുക ഡല്‍ഹി ആസ്ഥാനമായ പവന് ഹാന്‍സ് എന്ന കമ്ബനിയ്ക്ക് നല്‍കണം.