ഇതിനകം കോവിഡ് സ്ഥിരീകരിച്ച 250ലേറെ പേരാണ് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നത്. കൈകുഞ്ഞുങ്ങളും ഒപ്പം ദുര്ബലരുമായവര്ക്കാണ് ഇപ്പോള്‍ വീടുകളില്‍ സുഭദ്രമായ പെരുമാറ്റച്ചട്ടങ്ങളോടെ ചികിത്സ നല്‍കുന്നത്. ഒപ്പം കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും ശാരീരിക പ്രശ്നങ്ങള്‍ ഇല്ലാത്തവരും ഇതില്‍ ഉള്‍പ്പെടും.പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ ഇവര്‍ ഒതുങ്ങി കൂടണം. മുറിയോട് ചേര്‍ന്ന ശുചിമുറി, ധരിക്കുന്ന വസ്ത്രം അലക്കാനും ഉണക്കാനും സൗകര്യം അടക്കം തീര്‍ത്തും ഒറ്റപ്പെട്ട് കഴിയാന്‍ സൗകര്യം ഉണ്ടായിരിക്കണം. മുറിയില്‍നിന്ന് ചികിത്സ കഴിയും വരെ പുറത്തുവരാനും പാടില്ല. ആേരാഗ്യവകുപ്പ് ഫോണില്‍ വിളിച്ച് രോഗികളെ നിരന്തരം നിരീക്ഷിക്കും. തീര്‍ത്തും അടച്ചുറപ്പുള്ള വീട്ടില്‍ ആര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാരെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ രോഗി കര്‍ശനമായി പാലിക്കണം. നിര്‍ദേശങ്ങള്‍ രോഗി പാലിക്കുന്നുണ്ടോ എന്ന് ടെലി സംവിധാനത്തിലൂടെ പൊലീസും ആരോഗ്യവകുപ്പും കര്‍ശനമായി നിരീക്ഷിക്കും. മൂന്നുദിവസത്തില്‍ ഒരിക്കല്‍ ഡോക്ടര്‍ അടക്കമുള്ള വൈദ്യസംഘം നേരിട്ട് പരിശോധനക്ക് എത്തും.വീട്ടില്‍ കഴിയുന്നതിനിടെ ലക്ഷണങ്ങള്‍ കൂടുകയോ ഒപ്പം പ്രശ്നങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ രോഗിയെ അടുത്തുള്ള കോവിഡ് ആശുപത്രിയിലേക്ക് മാറ്റും. രോഗ ലക്ഷണമുള്ളവരെയും ഇതര രോഗമുള്ളവരെയും കൃത്യമായി ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നല്കാന് സൗകര്യമാകുമെന്നാണ് ആരോഗ്യവകുപ്പിെന്റ വിലയിരുത്തല്‍.കോവിഡ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും ഉള്‍ക്കൊള്ളാവുന്നതില്‍ അധികം രോഗികള്‍ എത്തുന്നതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലുള്ളത്. ലക്ഷണമില്ലാതെ രോഗം സ്ഥിരീകരിക്കുന്നവര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നതോടെ ആശുപത്രികളില്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ചികിത്സ സൗകര്യം ഒരുക്കാം. അങ്ങനെ മരണ സംഖ്യ അടക്കം കുറക്കുകയാണ് ലക്ഷ്യം.നിലവില്‍ ആളുകള്‍ നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയുന്നതിന് സമാനമാണിത്. എന്നാല്‍, കോവിഡ് സ്ഥിരീകരിച്ചവര്‍ വീട്ടില്‍ ചികിത്സയില്‍ കഴിയുേമ്ബാള് കൂടുതല്‍ ശ്രദ്ധിക്കണം. വീട്ടിലെ മുതിര്‍ന്നവെരയും കുട്ടികളെയും അടുത്ത ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണം. ഒപ്പം സ്ഥിരം രോഗികളെയും ഇതര ദുര്‍ബലരെയും വീട്ടില്‍നിന്ന് മാറ്റണം.