ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന വാക്സിന് പരീക്ഷണത്തില്‍ ഇതുവരെ 5000ഒാളം പേരാണ് പങ്കാളികളായത്.സാമൂഹിക ഉത്തരവാദിത്തവും കോവിഡ് സംബന്ധിച്ചുള്ള അവബോധവുമാണ് കൂടുതല്‍ പേര് രംഗത്തു വരാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ‘മനുഷ്യ നന്മക്ക് വേണ്ടി’എന്ന പ്രമേയത്തില്‍ ആഗസ്റ്റിലാണ് വാക്സിന് പരീക്ഷണം ആരംഭിച്ചത്. പരീക്ഷണ വാക്സിന് സ്വീകരിക്കാന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ, ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ, തൊഴില്‍, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ തുടങ്ങിയ പ്രമുഖര്‍ എത്തിയത് ആവേശകരമായിരുന്നു.ചൈനയിലെ സിനോഫാം എന്ന മരുന്നുനിര്‍മാണ കമ്ബനി ഉല്പാദിപ്പിച്ച വാക്സിെന്റ മൂന്നാം ഘട്ട പരീക്ഷണമാണ് ബഹ്റൈനില്‍ നടക്കുന്നത്. 6000ഒാളം വളന്റിയര്‍മാരില്‍ വാക്സിന് പരീക്ഷണം നടത്താനാണ് ലക്ഷ്യമിടുന്നത്.