ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരായ മല്‍സരത്തിലെ മോശം ഓവര്‍ നിരക്കിന്റെ പേരില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു നായകന് വിരാട് കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ. ക്യാപ്റ്റന്‍ കെ.എല്‍.രാഹുലിന്റെ ബാറ്റിംഗ് മികവില്‍ മത്സരം പഞ്ചാബ് 97 റണ്‍സിന് ജയിച്ചിരുന്നു.ഐപിഎല്‍ പതിമൂന്നാം എഡിഷനിലെ ആദ്യ സെഞ്ചുറിയുമായി രാഹുല്‍ കളം നിറഞ്ഞപ്പോള്‍ കിംഗ്സ് ഇലവണ്‍ 20 ഓവറില്‍ മൂന്നിന് 206 റണ്‍സിലെത്തി. 17 ഓവറില്‍ 109 റണ്‍സിന് റോയല്‍ ചലഞ്ചേഴ്സിനെ കിംഗ്സ് ഇലവണ്‍ എറിഞ്ഞിടുകയും ചെയ്തു. 27 പന്തില്‍ 30 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദര്‍ ആണ് റോയല്‍ ചലഞ്ചേഴ്സ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍.