ഇതോടെ ട്രെയിന്‍-റോഡ് ഗതാഗതം താറുമാരായി. കഴിഞ്ഞ 24 മണിക്കൂറില്‍ 173 മില്ലീമീറ്റര്‍ മഴ ലഭിച്ചുവെന്ന് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന്(ബിഎംസി) അറിയിച്ചു.നഗരത്തില്‍ ശക്തമായ മഴ പെയ്യുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.സെന്‍ട്രല്‍, ഹാര്‍ബര്‍ ലൈനുകളിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണെന്ന് ബിഎംസി അറിയിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.