ഖത്തരി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഖത്തറില്‍തന്നെ അവധിയാഘോഷിക്കുന്നതിനുള്ള പാക്കേജുകളുമായി (സ്​റ്റേക്കേഷന്‍ പാക്കേജുകള്‍) ഖത്തര്‍ എയര്‍വേസ്​​ ഹോളിഡേയ്സ്

0

അന്തര്‍ദേശീയ ഹോസ്​പിറ്റാലിറ്റി അനുഭവങ്ങള്‍ സ്വദേശത്തുതന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഖത്തര്‍ ഹോസ്​പിറ്റാലിറ്റി മേഖലയെ പിന്തുണക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച്‌ പുതിയ പാക്കേജുകള്‍ ഖത്തര്‍ എയര്‍വേസ്​​ ഹോളിഡേയ്സ്​ അവതരിപ്പിച്ചിരിക്കുന്നത്.ദോഹയിലെ അഞ്ച് പ്രമുഖ ഹോട്ടലുകളിലാണ് പാക്കേജുകള്‍ ലഭ്യമാക്കിയിട്ടുള്ളത്. അല്‍ മെസ്സില ലക്​ഷ്വറി കലക്​ഷന്‍ റിസോര്‍ട്ട് ആന്‍ഡ് സ്​പാ, മോണ്‍ട്രിയന്‍ ദോഹ, സൂഖ് വാഖിഫ് ബോട്ടിക്യൂ ഹോട്ടല്‍സ്​, ഡബ്ല്യൂ ദോഹ, വെസ്​റ്റിന്‍ ദോഹ ഹോട്ടല്‍ ആന്‍ഡ് സ്​പാ എന്നീ ഹോട്ടലുകളിലാണ് ഖത്തര്‍ എയര്‍വേസ്​​ ഹോളിഡേയ്സ്​ പാക്കേജ്.ഒരു രാത്രിക്ക് ഒരാള്‍ക്ക് 385 റിയാല്‍ നിരക്കിലാണ് പാക്കേജുകള്‍ ആരംഭിക്കുന്നത്. ഇതില്‍ േബ്രക്ക് ഫാസ്​റ്റ്, ഡിന്നര്‍ ഉള്‍പ്പെടും. ഒക്ടോബര്‍ 15ഓടെ ബുക്ക് ചെയ്ത് ഒക്ടോബര്‍ 31 വരെ പാക്കേജ് ലഭ്യമാകും.കോവിഡ്-19 അന്തര്‍ദേശീയ യാത്രകള്‍ക്ക് പരിധിയിട്ടതിനാല്‍ സ്വദേശികള്‍ക്കും രാജ്യത്തെ താമസക്കാര്‍ക്കുമായി സ്​റ്റേ ലോക്കല്‍, ഫീല്‍ ഗ്ലോബല്‍ എന്ന പേരില്‍ പുതിയ സ്​റ്റേക്കേഷന്‍ പാക്കേജുകള്‍ അവതരിപ്പിക്കുകയാണെന്ന് ഖത്തര്‍ എയര്‍വേസ്​​ ഗ്രൂപ്​ സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. സ്വദേശത്തിരുന്നുതന്നെ അന്താരാഷ്​ട്ര അവധിക്കാല അനുഭവമാണ് ഖത്തര്‍ എയര്‍വേസ്​​ മുന്നോട്ടുവെക്കുന്നതെന്നും മികച്ച കാലാവസ്​ഥയാണ് രാജ്യത്ത്​ ആഗതമാകുന്നതെന്നും അല്‍ ബാകിര്‍ വ്യക്തമാക്കി.സ്​റ്റേക്കേഷന്‍ പാക്കേജുകള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്ന ഹോട്ടലുകളെല്ലാം ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സില്‍ അംഗീകാരം ലഭിച്ചവയാണ്. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിെന്‍റ ഖത്തര്‍ ക്ലീന്‍ സംരംഭത്തിലും ഹോട്ടലുകള്‍ പങ്കാളികളായിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.