മ്യൂസിയത്തിലെ താല്‍ക്കാലിക ഗാലറിയില്‍ അല്‍ സബാഹ് ശേഖരത്തില്‍ നിന്നുള്ള പുരാവസ്തുക്കളുടെ പ്രദര്‍ശനത്തിനും വ്യാഴാഴ്ച തുടക്കമാകും. പുരാതന കിഴക്കിന്റെ പ്രതാപം എന്ന തലക്കെട്ടിലുള്ള പ്രദര്‍ശനത്തില്‍ കുവൈത്തിലെ ഷെയ്ഖ് നാസര്‍ സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ്, ഷെയ്ഖ് ഹുസ്സ സബാഹ് അല്‍ സലിം അല്‍ സബാഹ് എന്നിവരുടെ ശേഖരമാണുള്ളത്.ബിസിഇ 3 മുതല്‍ 5-ാം നൂറ്റാണ്ട് വരെയുള്ള അമൂല്യമേറിയ ആഭരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, പാത്രങ്ങള്‍, അലങ്കാര സാമഗ്രികള്‍ എന്നിവയെല്ലാമാണ് പ്രദര്‍ശനത്തിലുണ്ടാകുക. 2021 ജനുവരി 3 വരെ പ്രദര്‍ശനം കാണാം. കോവിഡ് എത്തിയതോടെ ഒട്ടേറെ വെര്‍ച്വല്‍ പ്രദര്‍ശനങ്ങളും മ്യൂസിയത്തിന്റെ കീഴില്‍ നടക്കുന്നുണ്ട്.