ഇംഗ്ലീഷ് ലീഗ് കപ്പില്‍ ചെല്‍സിയെ തോല്‍പ്പിച്ച് ടോട്ടന്‍ഹാം ക്വാര്‍ട്ടര്‍ ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 5-4 എന്ന സ്കോറിനായിരുന്നു ടോട്ടന്‍ഹാമിന്റെ ജയം.
ടോട്ടനത്തിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ 19-ാം മിനിറ്റില്‍ ചെല്‍സിയാണ് ആദ്യം ലീഡെടുത്തത്. ജര്‍മന്‍ സൂപ്പര്‍താരം ടിമോ വെര്‍ണറായിരുന്നു ഗോള്‍ നേടിയത്. ചെല്‍സി ജേഴ്സിയില്‍ വെര്‍ണറിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. തുടര്‍ന്ന് ചില സുവര്ണാവസരങ്ങള് ചെല്‍സിക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. ഒരു ഗോള്‍ ലീഡില്‍ വിജയമുറപ്പിക്കാമെന്ന് ചെല്‍സി പ്രതീക്ഷിച്ചിരിക്കവയൊണ് ടോട്ടനത്തിന്റെ സമനലി ഗോള്‍.
പിന്നീട് ഗോള്‍ നേടാന്‍ ഇരുവര്‍ക്കും സാധിക്കാതിരുന്നതോടെ ജേതാക്കളെ തീരുമാനിക്കാന്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ ടോട്ടന്‍ഹാം നിരയില്‍ എല്ലാവരും ഗോള്‍ നേടി. എന്നാല്‍ അവസാന കിക്ക് എടുത്ത ചെല്‍സി താരം മേസണ്‍ മൗണ്ട് പുറത്തടിച്ചതോടെ ടോട്ടന്‍ഹാം ജയം ഉറപ്പിക്കുകയായിരുന്നു.