ചൈനീസ് വീഡിയോ പ്ലാറ്റ് ഫോമായ ടിക് ടോക് വാങ്ങുവാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്
ടിക് ടോക് മാതൃ കമ്ബനി മൈക്രോ സോഫ്റ്റ് മുന്നോട്ടുവച്ച ടിക് ടോകിന്റെ അമേരിക്കന്‍ ബിസിനസ് വാങ്ങാനുള്ള ഓഫര്‍ നിരസിച്ചുവെന്നാണ് യുഎസ് ടെക് ഭീമന്‍ മൈക്രോസോഫ്റ്റ് അറിയിച്ചത്. ടിക് ടോക് വാങ്ങാമെന്ന തങ്ങളുടെ വാഗ്ദാനം നിരസിക്കപ്പെട്ടതായി മൈക്രോസോഫ്റ്റ് അറിയിച്ചതിന് പിറന്നാലെ ടിക് ടോക് ഒറാക്കിള്‍ വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ലേലത്തില്‍ ഒറാക്കിള്‍ വിജയിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.’ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റിന് വില്‍ക്കില്ലെന്ന് ബൈറ്റ്ഡാന്‍സ് ഞങ്ങളെ അറിയിച്ചു. ദേശീയ സുരക്ഷാ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം ടിക് ടോക് ഉപയോക്താക്കള്‍ക്ക് ഞങ്ങളുടെ നിര്‍ദേശം ഉത്തമമാകുമായിരുന്നെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു.’ മൈക്രോസോഫ്റ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. വാള്‍മാര്‍ട്ടുമായി ചേര്‍ന്നാണ് ടിക് ടോകിന്റെ അമേരിക്കന്‍ ഉടമസ്ഥാവകാശം വാങ്ങുവാന്‍ മൈക്രോസോഫ്റ്റ് രംഗത്ത് ഇറങ്ങിയത്. ഒരു ഘട്ടത്തില്‍ മൈക്രോസോഫ്റ്റ് ടിക് ടോക് ഏറ്റെടുക്കും എന്ന് തന്നെയാണ് ടെക് ലോകത്തെ ചര്‍ച്ച. എന്നാല്‍ ഇത് ഞായറാഴ്ചയോടെ മാറിമറഞ്ഞു.