ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ വെടിവെക്കാന്‍ ഇന്ത്യയുടെ ഉത്തരവ്

0

സൈനികപോസ്റ്റുകള്‍ കൈയേറാനോ കൂട്ടത്തോടെയുള്ള പ്രാകൃത ആക്രമണത്തിനോ മുതിര്‍ന്നാല്‍ വെടിയുതിര്‍ക്കാന്‍തന്നെയാണ് നിര്‍േദശമെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു.ആറാമത് സൈനിക നേതൃതല ചര്‍ച്ചക്ക് ശേഷം കൂടുതല്‍ സേനാവിന്യാസം നടത്തരുതെന്ന കാര്യം ചൈന അംഗീകരിച്ചിരുന്നു. എന്നാല്‍, സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ചൈനയുടെ ഭാഗത്തുനിന്നും ശക്തമായ മാറ്റമുണ്ടാകുന്നതുവരെ ഇന്ത്യ സൈന്യത്തെ പിന്‍വലിക്കില്ല. ആദ്യം കടന്നുകയറിയത് ചൈനയായതിനാല്‍ അവര്‍ തന്നെയാദ്യം പിന്മാറട്ടേയെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.യഥാര്‍ഥ നിയന്ത്രണരേഖയ്ക്കടുത്ത് ചുഷൂലില്‍ സെപ്റ്റംബര്‍ ഏഴിന് ഇരുസൈനികരുംതമ്മില്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് രണ്ടുഭാഗത്തുമുള്ളവര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു. മുന്നറിയിപ്പെന്ന നിലയില്‍മാത്രമായിരുന്നു ഇതെന്നതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.കൂട്ടത്തോടെയുള്ള പ്രാകൃത ആക്രമണത്തിനോ സൈനികപോസ്റ്റുകള്‍ കൈയേറാനോ മുതിര്‍ന്നാലാണ്‌ വെടിയുതിര്‍ക്കാനുള്ള നിദ്ദേശം ഇന്ത്യ നല്‍കിയിരിക്കുന്നത്.1975 ഒക്ടോബറില്‍ ചൈനീസ് സൈന്യം തവാങ്ങില്‍ നടത്തിയ വെടിവെപ്പിനുശേഷം, 45 വര്‍ഷംകഴിഞ്ഞാണ് ചുഷൂലിലും പിന്നീട് പാംഗോങ് തടാകക്കരയിലും സമാനമായ സംഭവം നടന്നത്. ’75-ലെ കടന്നുകയറ്റത്തില്‍ അസം റൈഫിള്‍സിലെ നാലു ജവാന്മാര്‍ വീരമൃത്യുവരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍കൂടിയാണ് ഇന്ത്യ നിലപാട് മാറ്റിയത്

You might also like
Leave A Reply

Your email address will not be published.