ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ അടച്ചിടേണ്ടി വരുമെന്ന്

0

സംസ്ഥാനത്ത് കോവിഡ്-19 വ്യാപനത്തിന്റെ രണ്ടാം തരംഗമാണെന്നും ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും ആരോ​ഗ്യ മന്ത്രി കെ. കെ. ശൈലജ അറിയിച്ചു. ലോക്ക് ഡൗണ്‍ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ മറ്റു വഴികള്‍ ഇല്ലാതെ വരുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും പറഞ്ഞു.കേരളത്തിന്റെ ജനസാന്ദ്രത ഉയര്‍ന്നതാണെന്നും ഇത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു. ചതുരശ്ര കിലോമീറ്ററില്‍ 860 പേരാണ് സംസ്ഥാനത്ത് അധിവസിക്കുന്നത്. കോമോര്‍ബിഡിറ്റി അഥവാ ജീവിതശൈലി രോഗങ്ങള്‍ ഏറ്റവുമധികം ഉള്ളത് കേരളത്തിലാണെന്നും ഇത് മരണനിരക്ക് കൂടാന്‍ ഇടയാക്കുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.യുവാക്കള്‍ക്ക് കൊവിഡ് ബാധിക്കില്ലെന്ന ധാരണ തെറ്റാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 656 പേരാണ് കൊവിഡ്-19 ബാധിച്ചു മരിച്ചത്. ഇതില്‍ 72 ശതമാനം പേരും 60 വയസ്സിനു മുകളിലുള്ളവരാണ്. എന്നാല്‍ മരിച്ചവരില്‍ 28 ശതമാനം പേര്‍ ചെറുപ്പക്കാരാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ‘അതുകൊണ്ട് ചെറുപ്പക്കാരെ കൊവിഡ് മരണം കീഴടക്കില്ല എന്ന ചിന്തയുണ്ടെങ്കില്‍ അത് തെറ്റാണ്.’ മന്ത്രി വ്യക്തമാക്കി. ഏറ്റവുമധികം രോഗം ബാധിച്ചത് 20 വയസ്സ് മുതല്‍ 40 വയസ്സു വരെ പ്രായമുള്ളവരിലാണെന്നും ‘കൊവിഡ് ഏറ്റവുമധികം പരത്തുന്നത് ചെറുപ്പക്കാരാണെന്നും മന്ത്രി ചൂണ്ടികാണിച്ചു.

You might also like

Leave A Reply

Your email address will not be published.