ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്‍റെ ക്രൂയിസര്‍ മോഡലായ ആര്‍18ന്‍റെ ഇന്ത്യന്‍ വിപണിയിലെ അവതരണം സെപ്റ്റംബര്‍ 19ന് നടക്കും

0

ഏകദേശം 18 ലക്ഷം വില പ്രതീക്ഷിക്കുന്ന ബിഎംഡബ്ള്യു ആര്‍ 18, ട്രയംഫിന്റെ അടുത്തിടെ വില്പനക്കെത്തിയ റോക്കറ്റ് 3 ജിടിയ്ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തും.അടുത്തിടെയാണ് ആര്‍18 മോട്ടോര്‍സൈക്കിളിന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ കമ്ബനി ആഗോളതലത്തില്‍ അനാവരണം ചെയ്‍തത്. ക്ലാസിക് സ്‌റ്റൈലിംഗ് ക്രൂസറിന്റെ കണ്‍സെപ്റ്റ് കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ചിരുന്നു. യുദ്ധപൂര്‍വ ക്ലാസിക് മോഡലായ ബിഎംഡബ്ല്യു ആര്‍5 മോട്ടോര്‍സൈക്കിളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് പുതിയ ക്രൂസറിന്റെ രൂപകല്‍പ്പന.

You might also like

Leave A Reply

Your email address will not be published.