
ഗോദ എന്ന സ്പോര്‍ട്സ് പ്രമേയ ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ്. 2019 ആരംഭത്തില്‍ പ്രഖ്യാപിച്ച ചിത്രം 2019 ഡിസംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിച്ചു. കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയും ലോക്ക്ഡൗണും കാരണം ഷൂട്ടിംഗ് നിര്‍ത്തി വച്ചിരുന്നു. സിനിമയ്ക്കായി കാലടിയില്‍ ഉയര്‍ന്ന സെറ്റിന് നേരെയുള്ള ആക്രമണം വിവാദമായിരുന്നു. സോഫിയ പോള്‍ ആണ് നിര്‍മ്മാണം.