ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെ തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് അമേരിക്കക്ക് അപമാനമാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
അമേരിക്കയിലെ ജനങ്ങള്‍ക്ക് കമലയെ ഇഷ്ടമല്ലെന്നും അവര്‍ രാജ്യത്തെ ആദ്യ വനിത പ്രസിഡന്റ് പദവിയിലെത്തിയാല്‍ അത് രാജ്യത്തിന് കനത്ത അപമാനമാണെന്നും ട്രംപ് പറഞ്ഞു. നോര്‍ത്ത് കരോലിനയിലെ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ട്രംപിെന്റ വിവാദ പരാമര്‍ശം.
‘ജനങ്ങള്‍ക്ക് ആര്‍ക്കും അവരെ ഇഷ്ടമല്ല. അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റാകാന്‍ അവര്‍ക്ക് കഴിയില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍, അത് നമ്മുടെ രാജ്യത്തിന് തന്നെ അപമാനമാണ്’- ട്രംപ് പറഞ്ഞു.
ബൈഡന് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അത് ചൈന ജയിക്കുന്നതുപോലെയാണ്. ചരിത്രത്തില്‍ ലോകത്തെ ഏറ്റവും മികച്ച സമ്ബദ്വ്യവസ്ഥയാണ് അമേരിക്ക. ചൈന പുറത്തുവിട്ട േപ്ലഗില് രാജ്യത്തെ സമ്ബദ്വ്യവസ്ഥ അടച്ചുപൂട്ടി. ഇപ്പോള്‍ അത് വീണ്ടെടുത്തിരിക്കുകയാണ്. ബൈഡന് ജയിക്കണമെന്ന് ചൈന ആഗ്രഹിക്കുന്നതിന്‍െറ കാരണം ഇപ്പോള്‍ വ്യക്തമാണ്. അമേരിക്കയെ തകര്‍ക്കുന്ന നയങ്ങള്‍ മാത്രമറിയുന്നയാളാണ് ബൈഡന് എന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും ട്രംപ് ആരോപിച്ചു.
നേരത്തേയും ബൈഡനെയും കമല ഹാരിസിനെയും അധിക്ഷേപിക്കുന്ന തരത്തില്‍ ട്രംപ് വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ചൈനയുമായി ഇവര്‍ക്ക് ഇടപാടുകളുണ്ടെന്നും വിമര്‍ശനമുയര്‍ത്തി. കമല ക്ഷോഭിക്കുന്ന ഭ്രാന്തിളകിയ തീവ്ര ഇടത് പക്ഷക്കാരിയാണെന്നും വൃത്തികെട്ട സ്ത്രീയാണെന്നുമുള്ള ട്രംപിെന്റ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഡെമോക്രാറ്റിക്കുകള്‍ രംഗെത്തത്തിയിരുന്നു. നവംബറിലാണ് യു.എസില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.