തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലക്ക് നല്‍കിയത് നയപരമായ തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍

0

ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വ്യോമയാന മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. പൊതുജന താത്പര്യം മുന്‍നിര്‍ത്തിയാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കുന്നത്.ഇങ്ങനെ ലഭിക്കുന്ന പണം രാജ്യത്തിന്‍റെ വ്യോമയാന മേഖലയുടെ വികസനത്തിനാണ് ഉപയോഗിക്കുന്നത്. കേരളത്തിന്‍റെ ആവശ്യം കണക്കിലെടുത്ത് പ്രത്യേക ഇളവുകളോടെ ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരമൊരു ഹര്‍ജിയുമായി വരാന്‍ കേരളത്തിന്‌ അവകാശമില്ലെന്നും കേന്ദ്രം.വിമാനത്താവളങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ പരിധിയില്‍ വരുന്ന വിഷയമാണ്. സംസ്ഥാന വിഷയമല്ല. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കേസ് പരിഗണിക്കേണ്ടത് സുപ്രീം കോടതിയാണെന്നും വ്യോമയാന മന്ത്രാലയം ഹൈക്കോടതിയില്‍ പറഞ്ഞു

You might also like

Leave A Reply

Your email address will not be published.