അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അര്ജുന് സമ്ബത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും ധര്‍മ പറഞ്ഞു. വിവാദമായതോടെ ഹിന്ദു മക്കള്‍ കക്ഷി ധര്‍മയുടെ പരാമര്‍ശം തള്ളിക്കളഞ്ഞു.സൂര്യ വിദ്യാര്‍ഥികളെയും കുട്ടികളെയും വഴിതെറ്റിക്കുകയാണെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവിന്റെ ആരോപണം. സൂര്യയുടെ ഉടമസ്ഥതയിലുള്ള അഗരം ഫൗണ്ടേഷന്റെ പ്രവര്‍ത്തനം മോശമാണെന്നും സൂര്യ പറഞ്ഞു. മൂന്ന് വയസുള്ള കുട്ടിക്ക് മൂന്ന് ഭാഷ പറഞ്ഞുകൊടുക്കുന്നു എന്നാണ് സൂര്യ പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ പോലും അഞ്ച് വയസ് മുതലാണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതെന്നാണ് പറയുന്നത്. കമ്യൂണിസ്റ്റുകാരില്‍ നിന്നും ദ്രാവിഡ കക്ഷികളില്‍ നിന്നും പൈസ വാങ്ങിയാണ് സൂര്യ നിയമത്തെ വെല്ലുവിളിക്കുന്നതെന്നും ഹിന്ദു മക്കള്‍ കക്ഷി നേതാവ് ആരോപിച്ചു.സൂര്യയെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍ എവിടെ സൂര്യയെ കണ്ടുകിട്ടുന്നോ അവിടെവെച്ച് ചെരിപ്പൂരി അടിക്കണം. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി പ്രസിഡന്റ് അര്ജുന് സമ്ബത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും നേതാവ് പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ അര്ജുന് സമ്ബത്ത് ധര്‍മയെ തള്ളി. താനോ പാര്‍ട്ടിയോ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു വിശദീകരണം.