നീണ്ട ആറ് മാസത്തിന് ശേഷം ലോക മഹാത്ഭുതങ്ങളില്‍ ഒന്നായ താജ്‌മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു
സെപ്റ്റംബര്‍ 21 മുതല്‍ താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുമെന്ന് സ്‌മാരക ചുമതലയുളള പുരാവസ്‌തു ശാസ്‌ത്രജ്‌ഞന്‍ ബസന്ത് കുമാര്‍ അറിയിച്ചു.അണ്‍ലോക്ക് 4ന്റെ ഭാഗമായാണ് തീരുമാനം.താജ്‌മഹലില്‍ 5000 പേരെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദര്‍ശിക്കാന്‍ അനുവദിക്കുകയുള്ളൂ. ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരിക്കില്ല. ഇലക്‌ട്രിക് ടിക്കറ്റുകളാകും സന്ദര്‍ശകര്‍ക്ക് നല്‍കുക.
ലഖ്നൗ: നീണ്ട ആറ് മാസത്തിന് ശേഷം ലോക മഹാത്ഭുതങ്ങളില്‍ ഒന്നായ താജ്‌മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു. സെപ്റ്റംബര്‍ 21 മുതല്‍ താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുമെന്ന് സ്‌മാരക ചുമതലയുളള പുരാവസ്‌തു ശാസ്‌ത്രജ്‌ഞന്‍ ബസന്ത് കുമാര്‍ അറിയിച്ചു.അണ്‍ലോക്ക് 4ന്റെ ഭാഗമായാണ് തീരുമാനം.താജ്‌മഹലില്‍ 5000 പേരെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദര്‍ശിക്കാന്‍ അനുവദിക്കുകയുള്ളൂ. ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരിക്കില്ല. ഇലക്‌ട്രിക് ടിക്കറ്റുകളാകും സന്ദര്‍ശകര്‍ക്ക് നല്‍കുക.