കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മധുരം എല്ലാവര്‍ക്കുമായി പങ്കുവയ്ക്കണമെന്നായിരുന്നു തന്റെ ആഗ്രഹം എന്നാണ് മമ്മൂക്ക പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.മമ്മൂക്കയുടെ കേക്ക് കണ്ടതില്‍ പിന്നെയാണ് സണ്‍ഡ്രോപ് പഴം മലയാളികള്‍ക്കിടയില്‍ ഹിറ്റായത്. താരത്തിന്റെ കേക്കില്‍ അലങ്കാരമായി ഉപയോഗിച്ചിരുന്നത് ഈ പഴത്തിന്റെ മാതൃകകളാണ്. ലോക്ക്ഡൗണ്‍ കാലത്ത് കൃഷിയിലേക്ക് തിരിഞ്ഞ താരത്തിനായി മകള്‍ സുറുമിയുടെ ആശയമായിരുന്നു ഇത്തരത്തിലൊരു പിറന്നാള്‍ കേക്ക്.ഇപ്പോഴിതാ സണ്‍ഡ്രോപ് പഴം വിളവെടുത്ത ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കേരളത്തില്‍ വളര്‍ത്തുന്ന പുതുതലമുറ ഫലസസ്യങ്ങളില്‍ ഒന്നാണ് സണ്‍ഡ്രോപ്.കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടില്‍ തന്നെ തുടരുകയാണ് മമ്മൂട്ടി. ഇതിനിടയില്‍ ഒരിക്കല്‍ പോലും വാപ്പിച്ചി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പറയുകയുണ്ടായി. 200 ദിവസത്തോളമായി മമ്മൂക്ക വീട്ടില്‍ തന്നെയാണ് എല്ലാ ദിവസവും ചിലവിട്ടതെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളും പറയുന്നു.