പി എസ് ജി മാഴ്സെ മത്സരത്തിനിടയില്‍ വംശീയാധിക്ഷേപം നേരിട്ടെന്ന നെയ്മറിന്റെ പരാതിക്ക് പിന്തുണയുമായി ബ്രസീലിയന്‍ ഗവണ്മെന്റ്
ബ്രസീലിലെ മനുഷ്യാവകാശ വകുപ്പാണ് നെയ്മറിന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തത്. വംശീയതയുടെ പുതിയ ഉദാഹരണമാണ് ഈ സംഭവം എന്നും ഇതിനെ അപലപിക്കുന്നു എന്നും ബ്രസീല്‍ അറിയിച്ചു. നെയ്മറിനൊപ്പം രാജ്യം ഉണ്ടെന്നും ഔദ്യോഗിക പ്രസ്ഥാവനയില്‍ പറഞ്ഞു.പി എസ് ജിയും മാഴ്സെയും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ മാഴ്സെ താരം ആല്‍വാരോ ഗോണ്‍സാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നാണ് നെയ്മര്‍ പരാതി പറഞ്ഞത്. ഈ പരാതിയില്‍ ഫ്രഞ്ച് ലീഗ് വിശദമായ അന്വേഷണം നടത്തുകയാണ്. അന്വേഷണം തെളിഞ്ഞാല്‍ ആല്‍വാരോയ്ക്ക് എതിരെയും പരതി വ്യാജമാണെങ്കില്‍ നെയ്മറിനെതിരെയും കടുത്ത നടപടി ഉണ്ടാകും.