www.hscap.kerala.gov.in എന്ന വെബ്‌സെറ്റിലാണ് ഫലം പുറത്തുവരിക. ട്രയല്‍ ഫലം ലഭിക്കാന്‍ Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്ത് ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Trial Results ല്‍ പരിശോധിക്കുക. ഇതുവരെയും ക്യാന്‍ഡിഡേറ്റ് ലോഗിന്‍ നിര്‍മിക്കാത്തവര്‍ക്ക് Create Candidate Login-SWS എന്ന ലിങ്ക് ഉപയോഗിച്ച് ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാവുന്നതാണ്.
Read Also : പ്ലസ് വണ്‍ പ്രവേശനം; അപേക്ഷാ തിയതി വീണ്ടും നീട്ടിപ്രോസ്‌പെക്ടസ് മാനദണ്ഡം അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണനക്ക് എടുത്തത്. കൂടുതല്‍ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി അപേക്ഷര്‍ക്ക് വീടിനടുത്തുള്ള സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ ഹെല്‍പ്പ് ഡെസ്‌കുകളെ സമീപിക്കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വെബ്‌സെറ്റില്‍ വിശദമായ നിര്‍ദേശങ്ങളും നല്‍കും. എന്തെങ്കിലും തിരുത്തലുകള്‍ ഉണ്ടെങ്കില്‍ Edit Application ലിങ്കിലൂടെ മാറ്റി എട്ടിന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം.