മാര്‍വലിന്‍്റെ അവഞ്ചേഴ്‌സ് ഗെയിം പുറത്തിറക്കി ജാപ്പനീസ് വിഡിയോ ഗെയിം കമ്ബനിയായ സ്‌ക്വയര്‍ എനിക്‌സ്. പിസി, എക്‌സ്‌ബോക്‌സ്, പ്ലേസ്റ്റേഷന്‍, ഗൂഗിളിന്‍്റെ സ്റ്റേഡിയ ക്‌ളൗഡ് ഗെയിമിംഗ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് അവഞ്ചേഴ്‌സ് ഗെയിം ഔദ്യോഗികമായി അവതിരിപ്പിച്ചത്.ഇ ഗെയിമിന് ഒരു സിംഗിള്‍ പ്ലെയര്‍ സ്റ്റോറി മോഡുണ്ട്. എന്നാല്‍ സുഹൃത്തുകള്‍ക്കും കൂട്ടായ്മകള്‍ക്കുമൊപ്പം ഓണ്‍ലൈനായും ഈ ഗെയിം കളിക്കാനാവുമെന്ന് 9 ടു 5 ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്തു.ഒരു വര്‍ഷത്തിലേറെയായി ആരാധകര്‍ക്കിടയില്‍ ഏറെ ആവേശം നിറച്ചുകൊണ്ടാണ് സ്‌ക്വയര്‍ എനിക്‌സ് അവഞ്ചേഴ്‌സ് ഗെയിം പുറത്തിറക്കിയിരിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ 2020 ല്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വലിയ ഗെയിമുകളില്‍ ഒന്നായി മാറി അവഞ്ചേഴ്‌സ്.