മുടികൊഴിച്ചില്‍ അകറ്റാനുള്ള മികച്ച വഴി പങ്കുവച്ചിരിക്കുകയാണ് താരസുന്ദരി രവീണ ടണ്ഠന്‍

0

നെല്ലിക്കയാണ് കേശസംരക്ഷണത്തിന് ഏറ്റവും മികച്ചതെന്നാണ് നടി പറയുന്നത്. ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് രവീണ മുടികൊഴിച്ചിലിനുള്ള പരിഹാരങ്ങള്‍ പങ്കുവെക്കുന്നത്.ദിവസവും നെല്ലിക്ക കഴിക്കുന്നത് ശീലമാക്കണം എന്ന് പറഞ്ഞ താരം നെല്ലിക്ക കൊണ്ടുള്ള ഒരു ഹെയര്‍ മാസ്ക്കും പരിചയപ്പെടുത്തി. ഇതിനായി ഒരു കപ്പ് പാലില്‍ ഏതാനും നെല്ലിക്കയിട്ട് തിളപ്പിക്കുക. നെല്ലിക്ക നന്നായി മൃദുവായി വരുമ്ബോള്‍ കുരു കളഞ്ഞശേഷമുള്ള പള്‍പ്പ് പാലില്‍ ചേര്‍ത്ത് മിക്സ് ചെയ്യണം. ഈ മിശ്രിതം മുടിയുടെ വേരുകളില്‍ പിടിപ്പിച്ച്‌ പതിനഞ്ചു മിനിറ്റോളം വെക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം.

https://www.instagram.com/officialraveenatandon/?utm_source=ig_embed

ഇങ്ങനെ ചെയ്യുമ്ബോള്‍ ഷാംപൂ ഉപയോ​ഗിക്കേണ്ടതില്ലെന്നും തലയിലെ അഴുക്കെല്ലാം നീക്കി മുടിക്ക് തിളക്കവും മിനുസവും നല്‍കാന്‍ നെല്ലിക്ക സഹായിക്കുമെന്നും രവീണ പറഞ്ഞു. ആഴ്ച്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ മുടികൊഴിച്ചിലില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് നടി പറയുന്നത്.

You might also like
Leave A Reply

Your email address will not be published.