ബാഴ്സലോണ: പ്രീ-സീസണ്‍ പരിശീലന പരിപാടിക്കായി ബാഴ്‌സയിലേക്ക് മടങ്ങാന്‍ വിസമ്മതിച്ച ലയണല്‍ മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമകളായ സിറ്റി ഫുട്ബാള്‍ ഗ്രൂപ്പുമായി 700 മില്യണ്‍ യൂറോ കരാര്‍ അംഗീകരിച്ചതായി യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍.ഇതില്‍ അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിെന്റ ഭാഗമായ ന്യൂയോര്‍ക്ക് സിറ്റി എഫ്.സിക്ക് വേണ്ടിയും അര്‍ജന്‍റീനന്‍ താരം കളിക്കണമെന്ന നിബന്ധനയും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ആദ്യ മൂന്ന് വര്‍ഷം ഇംഗ്ലണ്ടിലും ബാക്കി അമേരിക്കയിലുമായിരിക്കും കളിക്കുക. അബൂദബി ആസ്ഥാനമായുള്ള സിറ്റി ഗ്രൂപ്പിന് കീഴിലെ ടീമുകളാണ് മാഞ്ചസ്റ്റര്‍ സിറ്റിയും ന്യൂയോര്‍ക്ക് സിറ്റിയും.ലയണല്‍ മെസ്സിക്ക് ബാഴ്സയില്‍ ഇനി നില്‍ക്കാനാവില്ലെന്ന് കഴിഞ്ഞദിവസം പിതാവ് ജോര്‍ജ്ജ് മെസ്സി അറിയിച്ചിരുന്നു. മകന്‍ ക്ലബ് വിടുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.മെസ്സിയുടെ കൂടുമാറ്റം സംബന്ധിച്ച അനിശ്ചിതത്വം നീക്കാന്‍ പിതാവും ഏജന്‍റും ബാഴ്സലോണയിലുണ്ട്. ക്ലബ് മാനേജ്മെന്റുമായുള്ള ചര്‍ച്ചക്കായാണ് പിതാവെത്തിയത്.700 മില്യണ്‍ യൂറോ ലഭിച്ചാലേ താരത്തെ വിട്ടയക്കൂവെന്നായിരുന്നു ബാഴ്സയുടെ നിലപാട്. ജൂണ്‍ പത്തിനു മുമ്ബായിരുന്നു ട്രാന്‍സ്ഫര്‍ എങ്കില്‍ ഇത്രയും തുക റിലീസ് ക്ലോസായി നല്‍കേണ്ടിയിരുന്നില്ല. മെസ്സി അവസാനമായി കരാര്‍ പുതുക്കിയപ്പോള്‍ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നു. ജൂണ്‍ പത്തു കഴിഞ്ഞാല്‍ ബാഴ്സക്ക് റിലീസ് ക്ലോസ് ആവശ്യപ്പെടാം. എന്നാല്‍, കോവിഡ് കാരണം സീസണ്‍ നീണ്ടതിനാല്‍ റിലീസ് ക്ലോസ് ആവശ്യപ്പെടാന്‍ ക്ലബിനാവില്ലെന്നാണ് മെസ്സിയുടെ വക്കീല്‍ പറഞ്ഞിരുന്നത്.