രാജ്യത്തെ ജനന നിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തില്‍ വിവാഹിതരാവാന്‍ തയ്യാറുള്ളവര്‍ക്കായി നാല് ലക്ഷം രൂപ നല്‍കാനൊരുങ്ങി ജപ്പാന്‍ ഗവണ്‍മെന്റ്
വിവാഹം നടത്താനുള്ള സാമ്ബത്തികപ്രയാസംകൊണ്ട് ഒട്ടേറെ യുവതീയുവാക്കള്‍ വിവാഹിതരാകാതെ നില്‍ക്കുന്നുവെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ച് 2015ല്‍ നടത്തിയ സര്‍വ്വേയിലാണ് 25 വയസിനും 34 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ 29.1 ശതമാനം യുവാക്കളും 17.8 ശതമാനം യുവതികളും വിവാഹത്തിന് പണം കണ്ടെത്താനുള്ള പ്രയാസം കൊണ്ട് അവിവാഹിതരായി തുടരുകയാണെന്ന് കണ്ടെത്തിയത്.പുതിയതായി വിവാഹിതരാകുന്നവര്‍ക്ക് 6,00,000 യെന്‍ (4.2ലക്ഷം രൂപ) ആണ് ജപ്പാന്‍ സര്‍ക്കാര്‍ നല്‍കുക. വരുന്ന ഏപ്രില്‍ മുതലായിരിക്കും ഈ തീരുമാനം നടപ്പിലാകുക. ജപ്പാന്‍ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, വിവാഹിതരാകുന്നവര്‍ 40 വയസിന് താഴെയുള്ളവര്‍ ആയിരിക്കണം. ഇരുവരുടെയും മൊത്ത വരുമാനം 38 ലക്ഷം രൂപയ്ക്കും താഴെയാവണമെന്നും നിര്‍ദേശിക്കുന്നുണ്ട്.