രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് സംവിധാനങ്ങളും നടപടികളും വികസിപ്പിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയംരാജ്യത്തെ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് സംവിധാനങ്ങളും നടപടികളും വികസിപ്പിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം

0

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്​ദുല്‍ അസീസ്​ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ അമീരി ദീവാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തൊഴില്‍ മന്ത്രാലയത്തിെന്‍റ ഭാവി പദ്ധതികള്‍ സംബന്ധിച്ച അവതരണത്തിലാണ് വകുപ്പ് മന്ത്രി യൂസുഫ് ബിന്‍ മുഹമ്മദ് അല്‍ ഉഥ്മാന്‍ അല്‍ ഫഖ്റൂ ഇക്കാര്യം വ്യക്തമാക്കിയത്.സ്വകാര്യമേഖലയിലെ സ്വദേശിവത്​കരണമുള്‍പ്പെടെ നിരവധി പദ്ധതികള്‍ സംബന്ധിച്ചും മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രി അവതരിപ്പിച്ചു. സ്വകാര്യമേഖലയിലെ സ്വദേശിവത്​കരണം, തൊഴില്‍ നൈപുണ്യവും പ്രാപ്തിയും മാനദണ്ഡമാക്കി പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുക, മിനിമം വേതന പദ്ധതി നടപ്പാക്കുക, തൊഴിലാളികളുടെ വേതന സംരക്ഷണ സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങി വിവിധ വിഷയങ്ങള്‍ അദ്ദേഹം മന്ത്രിസഭക്ക് മുമ്ബാകെ വിശദീകരിച്ചു.പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും പദ്ധതികളും സംബന്ധിച്ച്‌ അവതരിപ്പിക്കുന്നതിെന്‍റ ഭാഗമായാണ് തൊഴില്‍ മന്ത്രാലയത്തിെന്‍റ തന്ത്രപ്രധാനനടപടികള്‍ മന്ത്രിസഭയില്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമാക്കുക, തൊഴില്‍ വിപണികള്‍ നിയന്ത്രിക്കുകയും പ്രവര്‍ത്തനക്ഷമമാക്കുകയും വികസിപ്പിക്കുകയും ചെയ്യുക, ഖത്തര്‍ വിഷന്‍ 2030 സാക്ഷാത്കരിക്കുന്നതിെന്‍റ ഭാഗമായി സമൂഹത്തിെന്‍റ ക്ഷേമവും സുസ്​ഥിരതയും ഉറപ്പുവരുത്തുക എന്നിവക്ക് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്​. ഭരണനിര്‍വഹണ വികസനം, തൊഴില്‍ മേഖല, സാമൂഹിക കാര്യങ്ങള്‍ എന്നീ മേഖലകളില്‍ ഉന്നത അന്താരാഷ്​ട്ര നിലവാരത്തില്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതും മന്ത്രാലയം ആസൂത്രണം ചെയ്യുന്നതായും മന്ത്രി വ്യക്തമാക്കി.രണ്ടാമത് ദേശീയ വികസന പദ്ധതിയില്‍ തൊഴില്‍ മന്ത്രാലയത്തിെന്‍റ 27 പദ്ധതികളാണുള്‍പ്പെടുന്നത്. ഇതില്‍ അഡ്മിനിസ്​േട്രറ്റിവ് ഡെവലപ്മെന്‍റ് മേഖലയില്‍ ആറ് പദ്ധതികളും തൊഴില്‍ മേഖലയില്‍ 10 പദ്ധതികളും സാമൂഹിക മേഖലയില്‍ 11 പദ്ധതികളും ഉള്‍പ്പെടുന്നു. അന്താരാഷ്​ട്ര തൊഴില്‍ സംഘടനയുമായി സഹകരിച്ച്‌ 26 പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

You might also like
Leave A Reply

Your email address will not be published.