ഇതിനായി ഗതാഗത മേഖലയിലെ വിദഗ്ധരുമായും പരിചയസമ്ബന്നരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഗതാഗത ജനറല്‍ ഡയറക്ടറേറ്റിലെ ൈഡ്രവേഴ്സ് ലൈസന്‍സ് വിഭാഗം മേധാവി ലെഫ്. കേണല്‍ സാലിം ഫഹദ് ഗുറാബ് പറഞ്ഞു.ൈഡ്രവിങ് സ്കൂളുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും അതുവഴി റോഡ് സുരക്ഷ ഉയര്‍ത്തുകയുമാണ് ലക്ഷ്യമിടുന്നത്. ൈഡ്രവര്‍മാര്‍ക്ക് റോഡ് സംബന്ധമായ മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കുകയും ഇതിെന്‍റ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ൈഡ്രവര്‍മാര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍, ൈഡ്രവിങ് ലൈസന്‍സ് നേടിയെടുക്കേണ്ടതിന് അനിവാര്യമായ അറിവുകള്‍, ഖത്തര്‍ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന പുതിയ ഗൈഡും പുറത്തിറക്കും. ഖത്തര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലെഫ്. കേണല്‍ സാലിം ഫഹദ് ഗുറാബ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജി.സി.സിയുടെ ഗതാഗത ജനറല്‍ ഡയറക്ടറേറ്റുകളുടെ 36ാമത് യോഗത്തില്‍ പങ്കെടുത്ത ഖത്തര്‍, ൈഡ്രവിങ് പഠനത്തിനായുള്ള ഏകീകൃത പരിശീലന ഗൈഡ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവതരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ൈഡ്രവര്‍മാര്‍ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങള്‍ പുതിയ ഗൈഡിലുണ്ടാകും. ൈഡ്രവിങ് പരിചയം ഉണ്ടാക്കുക മാത്രമല്ല, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മികച്ച ഗതാഗത സംസ്കാരം വളര്‍ത്തിയെടുക്കുക കൂടിയാണ് ൈഡ്രവിങ് പഠനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ലെഫ്. കേണല്‍ ഗുറാബ് വിശദീകരിച്ചു.രാജ്യത്ത് ഗതാഗത ജനറല്‍ ഡയറക്ടറേറ്റിെന്‍റ ശ്രമങ്ങളുടെയും പൊതു ബോധവത്കരണ പരിപാടികളുടെയും ഭാഗമായി ഗതാഗത അപകടങ്ങളിലും മരണനിരക്കിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ റോഡപടകങ്ങളില്‍ 97 ശതമാനവും ഒരാള്‍ക്കും പരിക്കേല്‍ക്കാതെയുള്ളതായിരുന്നു. 2.7 ശതമാനം ചെറിയ പരിക്കുകളോടെയുള്ള റോഡപകടങ്ങളും ഗുരുതരപരിക്കുകളോടെ 0.3 ശതമാനം വാഹനാപകടങ്ങളുമാണ് സംഭവിച്ചത്.ഖത്തറില്‍ ഡ്രൈവിങ് െലെസന്‍സുമായി ബന്ധെപ്പട്ട് നിരവധി പരിഷ്കാരങ്ങളാണ് ഈയിടെ വരുത്തിയിരിക്കുന്നത്. ഡ്രൈവിങ് പഠനത്തിെന്റയും ടെസ്റ്റിെന്റയും എല്ലാ നടപടിക്രമങ്ങളും പഠിതാവിന് കൂടി മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലാണ് പരിഷ്കാരങ്ങള്‍. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഗതാഗത ജനറല്‍ ഡയറക്ടറേറ്റാണ് ഏകീകൃത ൈഡ്രവിങ് പരിശീലന സംവിധാനം (ഡി.ടി.എസ്) തുടങ്ങിയതാണ് ഈയിനത്തിലുളള മികച്ച പരിഷ്കാരം. ഗതാഗത വകുപ്പിന് കീഴിലെ ലൈസന്‍സിങ് വകുപ്പാണ് ഇതിെന്‍റ ചുമതല വഹിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ൈഡ്രവിങ് സ്കൂളുകളിലെയും ഏകദേശം എല്ലാ കാറുകളും ഡി.ടി.എസുമായി ബന്ധിപ്പിച്ചിട്ടുണ്ട്.പുതിയ സംവിധാനപ്രകാരം പരീക്ഷാ സമയത്ത് കാറിനുള്ളില്‍ പൊലീസിെന്റ സാന്നിധ്യം ഉണ്ടാകുകയില്ല. ഇതു പരീക്ഷാര്‍ഥിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് കാള്‍ സെന്ററും നേരത്തേ തുടങ്ങിയിട്ടുണ്ട്. 2344444 എന്ന നമ്ബറില്‍ ആവശ്യമായ ഭാഷയില്‍ ഉപഭോക്താവിന് സേവനങ്ങളും ആവശ്യപ്പെടാം. രജിസ്േട്രഷന് മുതല്‍ ലൈസന്‍സ് നേടുന്നതു വരെയുള്ള പരിശീലന ഘട്ടങ്ങള്‍ പുതിയ സംവിധാനത്തിന് കീഴിലാണ്. 18 ഭാഷകളില്‍ ഇതു ലഭ്യമാണ്. മദീന ഖലീഫയിലെ ട്രാഫിക് വിഭാഗം ആസ്ഥാനത്തുള്ള നിരീക്ഷണകേന്ദ്രത്തില്‍ രാജ്യത്തെ ഒമ്ബത് ഡ്രൈവിങ് സ്കൂളുകളുടെ പ്രവര്‍ത്തനം ട്രാഫിക് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ട്.പുതിയ സംവിധാനത്തിലൂടെ ഡ്രൈവിങ് പഠിതാവിന് പരിശീലകരെ സംബന്ധിച്ച് ഡി.ടി.എസ് ആപ് വഴി അധികൃതരെ വിവരങ്ങളറിയിക്കാം. ഏതെങ്കിലും തരത്തിെല ചട്ടലംഘനം ഉണ്ടോയെന്ന് പുതിയ സംവിധാനം വഴി സദാനിരീക്ഷിക്കും. പരിശീലനത്തിനും പഠനത്തിനുമാവശ്യമായ മുഴുവന്‍ സമയവും െട്രയിനിക്ക് ലഭിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നുണ്ട്.