രാജ്യത്ത് ഹോം ക്വാറന്‍റീന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ആറു പേരെക്കൂടി അറസ്​റ്റ് ചെയ്തു

0

ദോഹ: പൊതുജനാരോഗ്യ വകുപ്പ് അധികാരികള്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചവരെയാണ് സുരക്ഷ വകുപ്പ് അറസ്​റ്റ് ചെയ്തിരിക്കുന്നത്.പൊതുസുരക്ഷ ഉറപ്പാക്കുന്നതിെന്‍റയും കോവിഡ് വ്യാപനം തടയുന്നതിെന്‍റയും ഭാഗമായാണ് നടപടി.മുഹമ്മദ് ഷാമില്‍ മുഹമ്മദ് ഷരീഖ് ശൈഖ് ഉഥ്മാന്‍ സാഹിബ്, അബ്​ദുല്‍ഹയ് നസ്​റല്ലാഹ് ഖാന്‍, അംദി ലത്ഫുര്‍ ഉസ്​മാന്‍, മുഹമ്മദ് നഈം അബ്​ദുല്ല ഖലീല്‍ അല്‍ ബാകിര്‍, അഹ്​മദ ബദര്‍ അഹ്​മദ് അല്‍ ഖായിദ് അല്‍ ഇമാദി, ജംഷിദ്​ ഖാന്‍ ഖയല്‍ ബിത്​ഖാന്‍ എന്നിവരെയാണ് സുരക്ഷ വകുപ്പ് അറസ്​റ്റ് ചെയ്തത്.ക്വാറന്‍റീന്‍ ലംഘിച്ചതിന് അറസ്​റ്റ് ചെയ്തവരെ പബ്ലിക് േപ്രാസിക്യൂഷനിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.രാജ്യത്തെ പൗരന്മാരും താമസക്കാരും ക്വാറന്‍റീന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സ്വന്തം സുരക്ഷയോടൊപ്പം പൊതുസുരക്ഷയും ഉറപ്പാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.നിയമം ലംഘിക്കുന്നവര്‍ കടുത്ത നിയമനടപടികള്‍ക്ക് വിധേയമാകേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

You might also like
Leave A Reply

Your email address will not be published.