രാജ്യാന്തര ഫുട്ബോളില്‍ അപൂര്‍വനേട്ടം കുറിച്ച്‌ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

0

രാജ്യാന്തര ഫുട്ബോളില്‍ 100 ഗോള്‍ തികച്ച രണ്ടാമത്തെ പുരുഷ താരമായി റൊണാള്‍ഡോ ചൊവ്വാഴ്ച മാറി. സ്വീഡനെതിരായ യുവേഫ നാഷന്‍സ് ലീഗ് മത്സരത്തിലാണ് പോര്‍ച്ചുഗലിനായി റൊണാള്‍ഡോ തന്റെ നൂറാമത് രാജ്യാന്തര ഗോള്‍ പൂര്‍ത്തിയാക്കിയത്. അലി ഡെയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഫുട്ബോള്‍ താരം രാജ്യാന്തര മത്സരത്തില്‍ 100 ഗോളുകള്‍ തികയ്ക്കുന്നത്. ഇറാന് വേണ്ടി 109 തവണ ഗോളുകളാണ് അലി ഡെ സ്വന്തമാക്കിയിരുന്നത്.മത്സരത്തിന്റെ 45ാം മിനിറ്റിലാണ് തന്റെ നൂറാം അന്താരാഷ്ട്ര ഗോള്‍ റൊണാള്‍ഡോ നേടിയത്. എതിരില്ലാത്ത് രണ്ട് ഗോളിന് പോര്‍ച്ചുഗല്‍ സ്വിഡനെ പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ടാംഗോള്‍ നേടിയതും റോണോ ആയിരുന്നു.72ാം മിനിറ്റില്‍ നേടിയ ആ ഗോളോട് കൂടി റോണോയുടെ കരിയറിലെ ആകെ രാജ്യാന്തര ഗോളുകളുടെ എണ്ണം 101 ആയി. 35 കാരനായ സൂപ്പര്‍ താരം തന്റെ രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന ആദ്യ യൂറോപ്യന്‍ കളിക്കാരനെന്ന നേട്ടവും സ്വന്തമാക്കി. ഈ നാഴികക്കല്ലിലെത്താന്‍ അദ്ദേഹത്തിന് 165 മത്സരങ്ങളാണ് വേണ്ടി വന്നത്.2019 നവംബറില്‍ ലക്സംബര്‍ഗിനെതിരെയാണ് പോര്‍ച്ചുഗലിനായി റൊണാള്‍ഡോ ഇതിനു മുന്‍പ് ഗോള്‍ നേടിയത്. 99ാം ഗോളിന് ശേഷമുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച്‌ ബോക്സിന് പുറത്ത് നിന്നുള്ള മനോഹരമായ ഒരു ഫ്രീ കിക്കിലൂടെയാണ് റോണോ തന്റെ നൂറാം ഗോള്‍ നേടിയത്. ഫ്രീ കിക്കില്‍ നിന്ന് തന്റെ കരിയറില്‍ നേടിയ 57ാമത്തെയും ദേശീയ ടീമിനായുള്ള പത്താമത്തേയും ഗോളാണിത്.

You might also like
Leave A Reply

Your email address will not be published.