രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 49 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 49,30,236 ആയി ഉയര്‍ന്നു.കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,054 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 80,776 ആയി.നിലവില്‍ രാജ്യത്ത് 9,90,061 പേര് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. 38,59,400 പേര് ഇതുവരെ രോഗമുക്തി നേടി.