മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിന് മുന്നോടിയായി പുറത്തിറക്കിയ കരട് വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍.കരട് വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടിയ അപാകതകള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചതായി അദ്ദേഹവുമായുള്ള കൂടിക്കാഴ്ചക്കുശേഷം എം.പിമാരായ കെ. മുരളീധരനും എം.കെ. രാഘവനും വ്യക്തമാക്കി. കോഴിക്കോട്, വടകര, വയനാട് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ13 വില്ലേജുകളാണ് നിര്‍ദേശിക്കപ്പെട്ട പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുന്നത്.