റെഡ്മി നോട്ട് 9 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ അടുത്ത വില്‍പ്പന സെപ്റ്റംബര്‍ 8ന് നടക്കും

0

ആമസോണ്‍, എംഐ.കോം എന്നിവ വഴി ഉച്ചയ്ക്ക് 12 മണിക്കാണ് സെയില്‍ നടക്കുക. 6.67 ഇഞ്ച് ഫുള്‍ എച്ച്‌ഡി + (1,080×2,400 പിക്സല്‍) ഐപിഎസ് ഡിസ്പ്ലേയോടെയാണ് റെഡ്മി നോട്ട് 9 പ്രോ പുറത്തിറക്കിയിരിക്കുന്നത്.8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, 5 മെഗാപിക്‌സല്‍ ടെര്‍ഷ്യറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ ക്വട്ടേണറി സെന്‍സര്‍ എന്നിവയാണ് ഡിവൈസിലെ ക്വാഡ് ക്യാമറ സെറ്റപ്പിലുള്ള മറ്റ് ക്യാമറകള്‍. സെല്‍ഫികള്‍ക്കും വീഡിയോ കോളിങിനുമായി 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറാണ് ഷവോമി ഈ ഡിവൈസില്‍ നല്‍കിയിട്ടുള്ളത്. ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വേരിയന്റിന് 16,999 രൂപ വിലയുണ്ട്. അറോറ ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ്, ഇന്റര്‍സ്റ്റെല്ലാര്‍ ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഡിവൈസ് ലഭ്യമാകും. റെഡ്മി നോട്ട് 9 പ്രോയില്‍ 48 മെഗാപിക്‌സല്‍ സാംസങ് ഐസോസെല്‍ ജിഎം 2 പ്രൈമറി സെന്‍സറാണ് നല്‍കിയിട്ടുള്ളത്.ആന്‍ഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഡിവൈസിന് കരുത്ത് നല്‍കുന്നത് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 720 ജി SoCയാണ്. 128 ജിബി വരെ യുഎഫ്‌എസ് 2.1 സ്റ്റോറേജും ഡിവൈസില്‍ ഷവോമി നല്‍കിയിട്ടുണ്ട്. റെഡ്മി നോട്ട് 9 പ്രോയുടെ 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 13,999 രൂപയാണ് വില.

You might also like
Leave A Reply

Your email address will not be published.