വിവാദങ്ങള്‍ക്കൊടുവില്‍ ബഹ്റൈന്‍ കേരളീയ സമാജം ചാര്‍േട്ടഡ് വിമാന സര്‍വിസുകള്‍ നിര്‍ത്തിയതിന് പിന്നാലെ ഗള്‍ഫ് എയര്‍ ഇന്ത്യയില്‍നിന്നുള്ള ബുക്കിങ് തുടങ്ങി
തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ നാലു ദിവസത്തെ ബുക്കിങ്ങാണ് ആരംഭിച്ചത്. മണിക്കൂറുകള്‍ക്കകം മുഴുവന്‍ സീറ്റും തീര്‍ന്നു.തിങ്കളാഴ്ച കൊച്ചി, ചൊവ്വാഴ്ച തിരുവനന്തപുരം, ബുധനാഴ്ച ഡല്‍ഹി, വ്യാഴാഴ്ച കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നാണ് സര്‍വിസുള്ളത്. കോഴിക്കോട്ടുനിന്ന് 219 ദീനാറും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് 194 ദീനാറുമാണ് ട്രാവല്‍ ഏജന്‍സികള്‍ മുഖേന ബുക്ക് ചെയ്തപ്പോള്‍ നിരക്ക്.സെപ്റ്റംബര്‍ 11നാണ് ഇന്ത്യയും ബഹ്റൈനും എയര്‍ ബബ്ള് കരാര്‍ ഒപ്പുവെച്ചത്. 13 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ത്യയില്‍നിന്ന് ബഹ്റൈനിലേക്ക് സര്‍വിസ് തുടങ്ങി. എന്നാല്‍, ആദ്യ ദിനങ്ങളില്‍ തന്നെ ബുക്കിങ് പൂര്‍ത്തിയായി.ഗള്‍ഫ് എയറാകെട്ട, ബഹ്റൈന്‍ കേരളീയ സമാജത്തിെന്റയും ചില ട്രാവല്‍ ഏജന്‍സികളുടെയും ചാര്‍േട്ടഡ് വിമാനങ്ങളാണ് സര്‍വിസ് നടത്തിയത്. ഇതേത്തുടര്‍ന്ന് ഗള്‍ഫ് എയറില്‍ മറ്റു യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നു. ഇതേതുടര്‍ന്ന് ചാര്‍േട്ടഡ് സര്‍വിസുകള്‍ അവസാനിപ്പിക്കുകയായിരുന്നു. സമാജത്തില്‍ രജിസ്റ്റര്‍ ചെയ്ത 450ഒാളം പേര്‍ക്ക് പണം തിരിച്ചുനല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.സംഘടനകള്‍ ചാര്‍േട്ടഡ് വിമാന സര്‍വിസ് നടത്തുന്നത് തങ്ങള്‍ക്ക് തിരിച്ചടിയാണെന്ന പരാതിയുമായി ട്രാവല്‍ ഏജന്‍സികള്‍ രംഗത്തെത്തിയിരുന്നു. കോവിഡ് കാലത്തെ സാമ്ബത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനാകാതെ വിഷമിക്കുന്ന ട്രാവല്‍ ഏജന്‍സികളെ ഇത് കൂടുതല്‍ പ്രയാസത്തിലാക്കുകയാണ് ചെയ്തതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.ട്രാവല്‍ ഏജന്റുമാരുടെ സംഘടനയും വിമര്‍ശനവുമായി രംഗത്തെത്തി. ഇതിനുപിന്നാലെയാണ് സമാജം ചാര്‍േട്ടഡ് സര്‍വിസ് നിര്‍ത്തിയത്.അതേസമയം, ഗള്‍ഫ് എയര്‍ ട്രാവല്‍ ഏജന്‍സികള്‍ മുഖേന ബുക്കിങ് ആരംഭിച്ചപ്പോള്‍ ചാര്‍േട്ടഡ് വിമാനങ്ങളേക്കാള്‍ നിരക്ക് ഉയര്‍ന്നിരിക്കുകയാണെന്ന് മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു. കേരളീയ സമാജം 180 ദീനാര്‍ വീതമാണ് യാത്രക്കാരില്‍നിന്ന് ഇൗടാക്കിയത്. ആ സ്ഥാനത്താണ് കോഴിക്കോട്ടുനിന്ന് ഇപ്പോള്‍ 219 ദീനാര്‍ നല്‍കേണ്ടി വരുന്നത്.ബിസിനസ് ക്ലാസിലും വളരെ ഉയര്‍ന്ന നിരക്കാണ് ഇൗടാക്കിയത്. മാത്രമല്ല, വിസ കാലാവധി കഴിയാറായവര്‍ക്ക് മുഖ്യ പരിഗണന നല്‍കിയാണ് സമാജം യാത്രക്കാരെ കൊണ്ടുവന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.