സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ

0

നെയ്യാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകളും അരുവിക്കര അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും ഉയര്‍ത്തി. മലമ്ബുഴ, പോത്തുണ്ടി അണക്കെട്ടുകള്‍ രാവിലെ തുറന്നു. വയനാട് ബാണാസുര സാഗറും തുറക്കും.ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ സംഭരണ ശേഷിയുടെ 80 ശതമാനത്തോളം വെള്ളം നിറഞ്ഞു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 125 അടിയായി. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയരുകയാണ്.13 അടി കൂടി ഉയര്‍ന്നാല്‍ ചെറുതോണി അണക്കെട്ട് തുറക്കേണ്ടിവരും. നിലവില്‍ മലങ്കര അണക്കെട്ടിന്റെ 5ഷട്ടറുകള്‍ 10സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. കുണ്ടള അണക്കെട്ട് തുറന്ന് മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് വെള്ളം ഒഴുക്കുന്നുണ്ട്. പാംബ്ലാ അണക്കെട്ട് ഇന്നലെ തുറന്നു.മഴ ശക്തമായാല്‍ കല്ലാര്‍കുട്ടി, ഹെഡ്‌വര്‍ക്‌സ്, മാട്ടുപ്പെട്ടി തുടങ്ങിയ ചെറുഡാമുകളും തുറക്കേണ്ടി വരും. നിലവില്‍ കാഞ്ഞിരപ്പുഴ , മംഗലം ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. അട്ടപ്പാടിയിലെ ഭവാനിപ്പുഴയിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്.

You might also like
Leave A Reply

Your email address will not be published.