ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിലെ അനിഷേധ്യസാന്നിധ്യം ഗായകന് എസ്. പി. ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ: സാവിത്രി. മക്കള്‍: പിന്നണി ഗായകനും നിര്‍മാതാവുമായ എസ്.പി.ചരണ്‍, പല്ലവി.കോവിഡ് ബാധിച്ചതിനെ ഓഗസ്റ്റ് അഞ്ച് മുതല്‍ അദ്ദേഹം എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നേരിയ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ ബാലസുബ്രഹ്മണ്യത്തിന്റെ നില ഓഗസ്റ്റ് 13നാണു ഗുരുതരമായത്. സെപ്റ്റംബര്‍ എട്ടിന് എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ്മുക്തി നേടി. എന്നാല്‍, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാല്‍ വെന്റിലേറ്റര്‍ നീക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ 24 മണിക്കൂറിനിടെ വഷളാകുകയായിരുന്നു.1946 ജൂണ്‍ നാലിന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് എസ്പിബിയുടെ ജനനം. ഹരികഥാ കലാകാരന് എസ്.പി. സാംബമൂര്‍ത്തിയായിരുന്നു പിതാവ്. അമ്മ ശകുന്തള. 1966ല്‍ പുറത്തിറങ്ങിയ ശ്രീശ്രീശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അദ്ദേഹം ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എംജിആര്‍ നായകനായ അടിമൈപ്പെണ് എന്ന സിനിമയിലെ ഗാനത്തിലൂടെയാണ് എസ്പിബി തമിഴില്‍ പ്രവേശിപ്പിക്കുന്നത്.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000 ല്‍ അധികം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്.തെലുങ്ക് സിനിമകളായ ശങ്കരാഭരണം, സാഗര സംഗമം, രുദ്രവീണ. ഹിന്ദി സിനിമയായ ഏക് ദൂജേ കേലിയേ. കന്നഡ സിനിമ സംഗീതസാഗര ഗണയോഗി പഞ്ചാക്ഷര ഗവായ്. തമിഴ് ചിത്രം മിന്‍സാര കനവ് എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്ക് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി.മികച്ച ഗായകന്, സംഗീത സംവിധായകന്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളില്‍ 20ലേറെ തവണ ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരം നിരവധി പ്രാവശ്യം ലഭിച്ചു. എസ്പിബി നാല് ഭാഷകളിലായി അമ്ബതോളം സിനിമകള്‍ക്കായി സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി എഴുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.