‘സൂരറൈ പോട്ര്’ ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക. 2ഡി എന്റര്‍ടൈന്‍മെന്റ്‌സും, അടുത്തിടെ ഓസ്കാര്‍ അവാര്‍ഡ് നേടിയ സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. സൂര്യയുടെ മുപ്പത്തിയെട്ടാമത് ചിത്രമാണിത്. ചിത്രം നേരിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നു. ചിത്രം ഒക്ടോബര്‍ 30ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.