ടിആര്‍എസ് രാജ്യസഭാ എംപി ജെ സന്തോഷിന‍്റെ നേതൃത്വത്തില്‍ നടന്ന ഗ്രീന്‍ ഇന്ത്യ ചാലഞ്ചിന്റെ ഭാഗമായാണ് പ്രഭാസ് വനം ദത്തെടുത്തിരിക്കുന്നത്.
1650 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന വനത്തിലാണ് ഭൂമി ദത്തെടുത്തത്. തെലങ്കാന വനംവകുപ്പ് മന്ത്രി അല്ലോല ഇന്ദ്ര കരണ്‍ റെഡ്ഡി, ജെ സന്തോഷ് കുമാര്‍ എംപി എന്നിവര്‍ക്കൊപ്പം പ്രഭാസും സ്ഥലത്ത് അര്‍ബന്‍ ഫോറസ്റ്റ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നടത്തി. പ്രഭാസിന്റെ പിതാവ് യുവിഎസ് രാജുവിന്റെ പേരില്‍ ഇനി ഇക്കോ പാര്‍ക്ക് അറിയപ്പെടും. റിസര്‍വ് ഫോറസ്റ്റിന് വേണ്ടി 2 കോടിയും പ്രഭാസ് സംഭാവന നല്‍കി. വനത്തിന്റെ ചെറിയൊരു ഭാഗമാണ് അര്‍ബന്‍ ഫോറസ്റ്റ് പാര്‍ക്ക് ആക്കി മാറ്റുന്നത്. ബാക്കിയുള്ള പ്രദേശം സംരക്ഷിത മേഖലയായി തുടരും. ഹൈദരാബാദില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് വനഭൂമി.