020 വര്‍ഷത്തേക്കുള്ള ഐടിഐ അഡ്മിഷനായുള്ള അപേക്ഷ https://itiadmissions.kerala.gov.in മുഖേന ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം
അക്ഷയ സെന്റര്‍ മുഖേനയും, സ്വന്തമായും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ.അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 24ന് വൈകിട്ട് അഞ്ചുമണി. പട്ടികവര്‍ഗ്ഗം, ന്യൂനപക്ഷം, എല്‍ഡബ്ല്യുഎഫ് ട്രെയിനികളില്‍ നിന്നും വേണ്ടത്ര അപേക്ഷകള്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ ലഭിക്കാത്തതിനാല്‍ ഈ വിഭാഗത്തില്‍പ്പെട്ട ട്രെയിനികള്‍ അപേക്ഷിക്കാന്‍ ശ്രദ്ധിക്കണം.30ശതമാനം സീറ്റ് വനിതാ ട്രെയിനികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ആകെ സീറ്റുകളുടെ 10 ശതമാനം മുന്നാക്ക വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ ഓണ്‍ലൈന്‍ സമര്‍പ്പിക്കുന്നതിനുവേണ്ടിയുള്ള ഹെല്‍പ്പ് ഡെസ്‌ക് ഐടിഐകളില്‍ പ്രവര്‍ത്തിച്ച് വരുന്നു.വിശദവിവരങ്ങള്‍ det.kerala.gov.in മുഖേന ഐറ്റിഐ അഡ്മിഷന്‍സ് 2020ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പെക്ടസില്‍ ലഭിക്കും. ഫോണ്‍: 0471-2502612.