170 കോടി ചിലവില്‍ നാസയുടെ അത്യാധുനിക ടോയ്‌ലറ്റ് സംവിധാനം അയയ്ക്കാനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തില്‍

0

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാസയുടെ അത്യാധുനിക ടോയ്‌ലറ്റ് സംവിധാനം അയയ്ക്കാനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തില്‍. സെപ്റ്റംബര്‍ 29 ന് വെര്‍ജിനിയയിലെ വിക്ഷേപണകേന്ദ്രത്തില്‍ ബഹിരാകാശ യാത്രികര്‍ക്കായുള്ള അവശ്യവസ്തുക്കളുമായി യാത്ര തിരിക്കുന്ന ബഹിരാകാശ വാഹനം പുതിയ ടോയ്‌ലറ്റ് സംവിധാനവും ബഹിരാകാശത്തെത്തിക്കും.ബഹിരാകാശയാത്രികരുടെ വിയര്‍പ്പ്, മൂത്രം തുടങ്ങി എല്ലാ ദ്രവരൂപത്തിലുള്ള പദാര്‍ഥങ്ങളും റീ സൈക്കിള്‍ ചെയ്യാവുന്ന വിധത്തിലാണ് സംവിധാനമൊരുക്കിയിട്ടുള്ളതെന്ന് നാസയുടെ ബഹിരാകാശ യാത്രിക ജെസിക്ക മെയര്‍ പറഞ്ഞു. ഇതിനായി യൂണിവേഴ്‌സല്‍ വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം (ഡണങട) വിക്ഷേപണത്തിന് തയ്യാറായിക്കഴിഞ്ഞു.കൂടുതല്‍ ബഹിരാകാശ യാത്രികര്‍ക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ രൂപപ്പെടുത്തിയ യൂണിവേഴ്‌സല്‍ വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം ചെറുതും സൗകര്യപ്രദവുമാണ്. സ്വകാര്യ ബഹിരാകാശ യാത്രാ പദ്ധതികള്‍ക്ക് കൂടി ഈ ടോയ്‌ലറ്റ് സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി പദ്ധതികളില്‍ ഇത്തരം സംവിധാനം ഉപയോഗപ്പെടുത്താനാവുമോ എന്ന് പരിശോധിക്കുന്നതിനും കൂടിയാവും ഈ ടോയ്‌ലറ്റ് വിക്ഷേപണം.23 മില്യണ്‍ ഡോളറാണ് (ഏകദേശം 170 കോടി രൂപ)ഈ ടോയ്‌ലറ്റിന്റെ നിര്‍മാണചെലവ്. നിലവില്‍ ഉപയോഗിക്കുന്ന സംവിധാനത്തേക്കാള്‍ 65 ശതമാനം ചെറുതും 40 ശതമാനം ഭാരക്കുറവുള്ളതുമാണ് പുതിയ ടോയ്‌ലറ്റ്.

You might also like
Leave A Reply

Your email address will not be published.