2022 ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി പ്രഫഷനല്‍ കായിക മേഖലയില്‍ അത്ലറ്റുകള്‍ക്ക് സംഭവിക്കുന്ന ദന്തഅപകടങ്ങള് സംബന്ധിച്ച് ദേശീയ ക്ലിനിക്കല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ (എന്‍.സി.ജി)പുറത്തിറക്കി പൊതുജനാരോഗ്യ മന്ത്രാലയം
മന്ത്രാലയത്തിെന്റ പുതിയ എന്‍.സി.ജി പരിപാടിയുടെ ഭാഗമായി എല്ലാ കായിക താരങ്ങള്‍ക്കും വായ സംബന്ധമായ മികച്ച ആരോഗ്യസേവനങ്ങള്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.പ്രഫഷനല്‍ കായിക മേഖലയിലുള്ളവര്‍ക്ക് വായ, പല്ല് എന്നിവയുമായി ബന്ധപ്പെട്ട പരിക്കുകള്‍ സംബന്ധിച്ച വിവരങ്ങള്ക്കാവശ്യമായ ക്ലിനിക്കല്‍ മാര്‍ഗനിര്‍ദേശ തത്ത്വങ്ങള്‍, കായികരംഗത്തെ ഓറല്‍ ഹെല്‍ത്ത് മാനേജ്മെന്റുമായി ബന്ധപ്പെട്ട മികച്ച ക്ലിനിക്കല്‍ പദ്ധതികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ദേശീയ ക്ലിനിക്കല്‍ മാര്‍ഗനിര്‍ദേശങ്ങള്‍. ഖത്തറിലും മേഖലയിലും ഇത്തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇതാദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്.പൊതുജനാരോഗ്യ മന്ത്രാലയം, ആസ്പതര്‍, നാഷനല്‍ ഓറല്‍ ആന്‍ഡ് ഡെന്റല്‍ ഹെല്‍ത്ത് േപ്രാഗ്രാം എന്നിവയുടെ സംയുക്ത പരിശ്രമത്തില്‍ രാജ്യത്തെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലെ ദന്തരോഗ വിഭാഗത്തിലെ വിദഗ്ധരുടെ പങ്കാളിത്തത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ വികസിച്ചിരിക്കുന്നത്. ആസ്പതര്‍ സ്പോര്‍ട്സ് ഡെന്റിസ്ട്രി മേധാവിയും ഓറല്‍ സര്‍ജറി കണ്സല്ട്ടന്റുമായ ഡോ. മുഹമ്മദ് അല്സഅയെയാണ് എന്‍.സി.ജി പരിപാടിക്ക് മേല്‍നോട്ടം വഹിക്കുന്നത്. സ്പോര്‍ട്സ് ഡെന്റിസ്ട്രിയിലെ പ്രധാന തത്ത്വങ്ങള്‍, ഡെന്റല്‍ അത്ലറ്റ് സ്ക്രീനിങ്, പരിശോധന, ദന്ത പരിക്കുകളെ പ്രതിരോധിക്കുകയും ചികിത്സിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.കായിക ദന്തരോഗ വിദഗ്ധരും സ്പോര്‍ട്സ് മെഡിസിന് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ വിദഗ്ധരുമായിരിക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ പ്രാഥമിക ഉപയോക്താക്കള്‍.ഏറ്റവും മികച്ചതും ഉന്നതരുമായ ചികിത്സാ ടീം, ആധുനിക സാങ്കേതികവിദ്യ, മികച്ച സേവനം, സൗകര്യങ്ങള്‍ എന്നിവ മാത്രമല്ല മികച്ച പരിചരണത്തിെന്റ മാനദണ്ഡമെന്നും ഉന്നത നിലവാരത്തിലുള്ള ചികിത്സ കൂടി ഇതിെന്റ ഭാഗമാണെന്നും എന്‍.സി.ജി േപ്രാഗ്രാമിന് നേതൃത്വം നല്കുന്ന ഡോ. അല്‍ സഅയ് പറഞ്ഞു.